2015ലെ മികച്ച 10 കാർ ലോഞ്ചുകൾ

By Santheep

വർഷത്തിൽ ഒന്നോ രണ്ടോ പുതിയ കാറുകൾ വിപണിയിലെത്തുന്നതായിരുന്നു ഒരു പത്തുവർഷം മുമ്പത്തെ അവസ്ഥ. പിന്നീട് കാർലോഞ്ചുകളുടെ എണ്ണം കൂടിവന്നു. ഒരു കാർ, രണ്ട് കാർ, മൂന്ന് കാർ, പിന്നെ ചറപറാ കാറുകൾ... ഇന്ന് വിപണിയിൽ വിദേശിയും സ്വദേശിയുമായ കാറുകൾ നിറയുകയും കാർ വാങ്ങാനാഗ്രഹിക്കുന്നവർ ആശയക്കുഴപ്പത്തിൽ ജീവിക്കുകയും ചെയ്യുന്നു.

2015ാമാണ്ടിലും കാറുകളുടെ വിപണിപ്രവേശത്തിന് യാതൊരു കുറവുണ്ടായില്ല. വിപണിയിൽ കാര്യമായ വിൽപനാമുന്നേറ്റമൊന്നും നടക്കാതിരുന്ന ഘട്ടത്തിലും മൻമോഹൻ സിങ് അടിത്തറയിട്ട പുതിയ സാമ്പത്തികവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് കമ്പനികൾ പുത്തൻ മോഡലുകൾ ഇറക്കിക്കൊണ്ടിരിക്കുകയാണ്. വർഷം അവസാനിക്കാൻ തയ്യാറെടുക്കുമ്പോൾ ലോഞ്ചുകളുടെ ഒരു അവലോകനം നടത്തുന്നത് നന്നായിരിക്കുമെന്ന് തോന്നി. 2015ൽ നടന്ന പ്രധാനപ്പെട്ട 10 കാർ ലോഞ്ചുകളെക്കുറിച്ചാണ് ഇവിടെ ചർച്ച.

10. ഡാറ്റ്സൻ ഗോ പ്ലസ്

10. ഡാറ്റ്സൻ ഗോ പ്ലസ്

പത്താം സ്ഥാനത്തു വരുന്നത് ഗോ പ്ലസ് ഹാച്ച്ബാക്കാണ്. വിലയിടലിൽ വൻ ഞെട്ടിക്കൽ തന്നെ നടത്തി ഡാറ്റ്സൻ.

09. അബാർത്ത് പൂന്തോ

09. അബാർത്ത് പൂന്തോ

പൂന്തോയുടെ അബാർത്ത് മോഡലിന്റെ വിപണിപ്രവേശവും നടന്നത് 2015ലാണ്. നിലവിൽ രാജ്യത്തെ ഏറ്റവും കരുത്തേറിയ ഹാച്ച്ബാക്ക് മോഡലാണിതെന്നു പറയാം. ഈ വാഹനത്തിന്റെ ടർബോ എൻജിൻ 145 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

08. മാരുതി സുസൂക്കി എസ് ക്രോസ്സ്

08. മാരുതി സുസൂക്കി എസ് ക്രോസ്സ്

മാരുതിയുടെ പ്രീമിയം കാർ പരീക്ഷണങ്ങളിൽ ആദ്യത്തെതാണ് ഈ വാഹനം. ഇക്കോസ്പോർട്, റിനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടുന്നു.

07. ഹോണ്ട ജാസ്സ്

07. ഹോണ്ട ജാസ്സ്

ഹോണ്ട ജാസ്സിന്റെ രണ്ടാംവരവ് വൻ സംഭവമായി മാറുകയുണ്ടായി. 2015ൽത്തന്നെയാണ് ഇതും നടന്നത്. ഇന്ന് സെഗ്മെന്റിൽ മികച്ച പ്രകടനം നടത്തുന്ന വാഹനമാണിത്.

06. ഫോഡ് ആസ്പയർ

06. ഫോഡ് ആസ്പയർ

സ്വിഫ്റ്റ് ഡിസൈർ‌ പോലുള്ള വാഹനങ്ങൾ വാഴുന്ന ചെറു സെഡാൻ ഉലകത്തിലേക്കുള്ള ഫോഡിന്റെ ചുവടുവെപ്പാണ് ആസ്പയറിന്റെ വരവോടെ സംഭവിച്ചത്. ഇതും 2015ലായിരുന്നു!

05. മാരുതി സുസൂക്കി ബലെനോ

05. മാരുതി സുസൂക്കി ബലെനോ

ബലെനോ എന്ന പേരിൽ മാരുതി ഒരു പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തിച്ചതും ഇതേ വർഷത്തിലാണ്. സ്വിഫ്റ്റ് ഹാച്ച്ബാക്കിലുപയോഗിക്കുന്ന അതേ എൻജിനുകളാണ് ഈ വാഹനത്തിലും ഉപയോഗിക്കുന്നത്. 2015ലെ പ്രധാനപ്പെട്ട ലൊഞ്ചുകളിൽ അഞ്ചാം സ്ഥാനത്തു വരുന്നത് ഈ വാഹനമാണ്.

04. മഹീന്ദ്ര ടിയുവി300

04. മഹീന്ദ്ര ടിയുവി300

പ്രധാനപ്പെട്ട ലോഞ്ചുകളുടെ പട്ടികയിൽ നാലാംസ്ഥാനത്തു വരുന്നത് ടിയുവി300 മോഡലാണ്. യുദ്ധടാങ്കിന്റെ മാതൃകയിൽ വരുന്ന ഈ വാഹനത്തിന് ചുരുങ്ങിയ സമയംകൊണ്ടുതന്നെ വൻ ആരാധകനിര രൂപപ്പെട്ടിട്ടുണ്ട്.

03. ഫോഡ് ഫിഗോ

03. ഫോഡ് ഫിഗോ

ഫോഡ് ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിലെത്തിയതാണ് 2015ലെ പ്രധാനപ്പെട്ട മറ്റൊരു സംഭവം.

02. റിനോ ക്വിഡ്

02. റിനോ ക്വിഡ്

ക്വിഡ്ഡിന്റെ വരവ് ഒരു സംഭവം തന്നെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. മാരുതിയെ വിറപ്പിക്കാൻ, താരതമ്യേന ഷോറൂമുകൾ കുറവുള്ള ഈ ബ്രാൻഡിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.

01. ഹ്യൂണ്ടായ് ക്രെറ്റ

01. ഹ്യൂണ്ടായ് ക്രെറ്റ

ഹ്യൂണ്ടായ് ക്രെറ്റയുടെ അവതാരമാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ലോഞ്ചുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുനന്നത്. വിൽപനയിൽ അതറുന്ന പ്രകടനമാണ് ഈ വാഹനം കാഴ്ച വെക്കുന്നത്.

Most Read Articles

Malayalam
English summary
DriveSpark Dispatch: 10 Best New Car Launches In 2015
Story first published: Thursday, December 24, 2015, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X