ഫെരാരി കാലിഫോർണിയ ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

By Santheep

‌കാലിഫോർണിയ ടി മോഡൽ ലോഞ്ച് ചെയ്തുകൊണ്ട് ഫെരാരി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. ഇന്ത്യയിൽ ലഭ്യമാക്കാനുദ്ദേശിക്കുന്ന മോഡലുകളിൽ ഏറ്റവും വിലക്കുറവുള്ള കാറായിരിക്കും ഫെരാരി കാലിഫോർണിയ.

നവനിത് മോട്ടോഴ്സാണ് ഫെരാരിയുടെ എക്സ്‌ക്ലൂസീവ് ഡീലർ‌. നിലിവിലുള്ള ഫെരാരി ഉടമകൾക്കും നവനീതിന്റെ സർവീസ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഫെരാരി കാലിഫോർണിയ ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മുംബൈ എക്സ്‌ഷോറൂം നിരക്ക് പ്രകാരം 3.45 കോടി രൂപയാണ് ഫെരാരി കാലിഫോർണിയ ടിയുടെ വില.

ഫെരാരി കാലിഫോർണിയ ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

3855സിസി ശേഷിയുള്ള ഒരു ഇലട്ട ടർബോ വി8 എൻജിനാണ് കാലിഫോർണിയ ടി മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്. 552 കുതിരശക്തിയാണ് വാഹനത്തിനുള്ളത്. 755 എൻഎം ടോർക്കുൽപാദിപ്പിക്കാനും ഈ എൻജിന് സാധിക്കും.

ഫെരാരി കാലിഫോർണിയ ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് 7 സ്പീഡ് ഗിയർബോക്സാണ്.

ഫെരാരി കാലിഫോർണിയ ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വേഗത പിടിക്കാൻ 3.6 സെക്കൻഡ് നേരമാണെടുക്കുക. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 315 കിലോമീറ്ററാണ്. 100 കിലോമീറ്റർ സഞ്ചരിക്കാൻ 10.5 ലിറ്റർ പെട്രോൾ വേണം കാലിഫോർണിയ ടി മോഡലിന്.

ഫെരാരി കാലിഫോർണിയ ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യൻ വിപണിയിലേക്ക് ലാഫെരാരി ഒഴികെയുള്ള എല്ലാ ഫെരാരി മോഡലുകളും എത്തിക്കാനാണ് പരിപാടി. ലാഫെരാരി മോഡൽ എക്സ്ക്ലൂസീവാണ്.

ഫെരാരി മോഡലുകളുടെ ഇന്ത്യൻ വിലകൾ

ഫെരാരി മോഡലുകളുടെ ഇന്ത്യൻ വിലകൾ

ഫെരാരി 488 ജിടിബി - 3.84 കോടി

ഫെരാരി 458 സ്‌പൈഡര്‍ - 4.07 കോടി

ഫെരാരി 458 സ്‌പെഷ്യാലെ - 4.5 കോടി

ഫെരാരി എഫ്12 ബെര്‍ലിനെറ്റ - 4.72 കോടി

Most Read Articles

Malayalam
English summary
Ferrari California T Launched Price, Specs, Performance And More.
Story first published: Wednesday, August 26, 2015, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X