40 മഞ്ഞ ഫെരാരികളുടെ ഉടമ; ഇങ്ങനെയുമുണ്ടോ മഞ്ഞപ്രാന്ത്?

By Santheep

മഞ്ഞയോട് ഞങ്ങൾ മാധ്യമങ്ങൾക്കു മാത്രമാണ് താൽപര്യം എന്ന് പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും ദുരുപദിഷ്ടമായ ഈ പ്രചാരണം കള്ളമാണെന്ന് തെളിയിക്കുന്ന ചില വസ്തുകളാണ് വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാനുള്ളത്.

സൗത്ത് കരോലിനയിൽ താമസിക്കുന്ന ഫിൽ, മാർത്ത ബാച്ച്മാൻ എന്നിവരുടെ പ്രധാന ഹോബി മഞ്ഞ നിറത്തിലുള്ള ഫെരാരികൾ ശേഖരിക്കലാണ്. 40 മഞ്ഞ ഫെരാരികളാണ് ഇവരുടെ ഗരാജിൽ കിടക്കുന്നത്. ഇങ്ങനെയുള്ള മഞ്ഞപ്രാന്തന്മാരെ നിങ്ങൾ വേറെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

ഫെരാരി 2

ഫിൽ ഒരു മെക്കാനിക്കാണ്. മഞ്ഞ ഫെരാരികൾ വാങ്ങിക്കൂട്ടുന്ന പരിപാടി ഇദ്ദേഹം തുടങ്ങിയത് 1984 മുതൽക്കാണ്.

മഞ്ഞയോട് പ്രത്യേക ഇഷ്ടമുണ്ടായിട്ടല്ല ഫിൽ ഈ നിറം തെരഞ്ഞെടുത്തത് എന്നതാണ് ഏറെ രസകരം. ചുവപ്പ് ഫെരാരികൾ ഇഷ്ടംപോലെ കാണാൻ കിട്ടും നിരത്തുകളിൽ. തന്റെ കളക്ഷന് ഒരൽപം വ്യതിരിക്തത ഉണ്ടാകണമെന്ന് ഫിൽ കരുതി.

ഫെരാരി 1

ഫെരാരി 308 ക്വോട്രോവാൽവോൽ മോഡലാണ് 1984ൽ ഫിൽ ആദ്യമായി സ്വന്തമാക്കിയത്.

മുപ്പത് വർഷത്തിലധികമായി ഓരോ വർഷവും ചുരുങ്ങിയത് ഒരു ഫെരാരി എന്ന കണക്കിൽ ഫിൽ വാങ്ങിക്കൂട്ടുന്നു. എല്ലാം മഞ്ഞകൾ!

ഫെരാരി

കാറുകൾ തെരഞ്ഞെടുക്കുന്നതിൽ ഫില്ലിന് ഫില്ലിന്റേതായ ചില രീതികളുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന മോഡലിന്റെ ഏറ്റവുമൊടുവിൽ ഫാക്ടറിൽ നിന്നും പുറത്തിറങ്ങിയ പതിപ്പാണ് ഫിൽ വാങ്ങാറുള്ളത്. ഇത്തരം കാര്യങ്ങൾക്ക് കാർ കളക്ടർമാർക്കിടയിൽ പ്രത്യേക പ്രാധാന്യമുണ്ട്. വണ്ടി ലേലം ചെയ്യാൻ പോകുകയാണെങ്കിൽ ഇതിനെയെല്ലാം ആശ്രയിച്ച് ലേലത്തുകയിൽ വലിയ മാറ്റം വരാനിടയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ferrari #ഫെരാരി
English summary
Ferrari Collector From Greeneville Owns Over 40 Yellow Ferraris.
Story first published: Thursday, August 20, 2015, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X