ഫെരാരിയുടെ ഔദ്യോഗിക ഇന്ത്യൻ പ്രവേശം 26ന്

By Santheep

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാവായ ഫെരാരി ഇന്ത്യൻ വിപണിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുകയാണ്. ഓഗസ്റ്റ് 26നാണ് ഇത് സംഭവിക്കുക. നടപ്പുവർഷം ഇന്ത്യയിൽ ആകെ 20 കാറുകൾ മാത്രമേ കമ്പനി വിൽക്കൂ. ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ മോഡലുകൾ ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്.

ഫെരാരി കാലിഫോർണിയ ടി മോഡലാണ് ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്യുക.

Ferrari India to officially launch in India on August 26

നേരത്തെ മറ്റൊരു സ്ഥാപനം ഫെരാരി കാറുകൾ ഇറക്കുമതി ചെയ്ത് വിറ്റിരുന്നു ഇന്ത്യയിൽ. ഈ ഇറക്കുമതിക്കാരന്റെ ചില നടപടികൾ കാറുടമകൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കുകയും ഇത് ഫെരാരിക്ക് ചീത്തപ്പേരാവുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് നേരിട്ടിറങ്ങാൻ കമ്പനി തീരുമാനിച്ചത്.

ഫെരാരിയിൽ നിന്നുള്ള ഏറ്റവും വിലക്കുറവുള്ള മോഡലാണ് ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്യുന്ന കാലിഫോർണിയ ടി. എക്സ്ഷോറൂം നിരക്ക് പ്രകാരം 3.3 കോടി രൂപ വരും ഈ വാഹനത്തിന്.

മുംബൈ, ദില്ലി എന്നിവിടങ്ങളിലുള്ള ഫെരാരി ഡീലർഷിപ്പുകളിൽ കാറുകൾ ബുക്കു ചെയ്യാവുന്നതാണ്. ലാഫെരാരി ഒഴികെയുള്ള എല്ലാ മോഡലുകളും ബുക്കു ചെയ്യാനാകും.

Most Read Articles

Malayalam
കൂടുതല്‍... #ferrari
English summary
Ferrari India to officially launch in India on August 26.
Story first published: Thursday, August 6, 2015, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X