ഫെരാരി കാറുകളുടെ ഇന്ത്യന്‍ വിലകള്‍ പ്രഖ്യാപിച്ചു

Posted By:

ഫെരാരി ഇന്ത്യയില്‍ ഓഫര്‍ ചെയ്യാന്‍ പോകുന്ന മോഡലുകളുടെ വിലകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയില്‍ നവനിത് മോട്ടോഴ്‌സാണ് ഫെരാരി കാറുകളുടെ ഡീലര്‍. നേരത്തെ ശ്രേയാന്‍സ് മോട്ടോഴ്‌സുമായി ചേര്‍ന്ന് ഫെരാരി ഇന്ത്യയില്‍ കാറുകളെത്തിച്ചിരുന്നു. ഈ പങ്കാളിത്തം ഇടക്കാലത്ത് അവസാനിച്ചു.

ഫെരാരി കാറുകളുടെ ഇന്ത്യന്‍ വിലകള്‍ താഴെ അറിയാം.

ഫെരാരി കാലിഫോര്‍ണിയ ടി കണ്‍വെര്‍ടിബ്ള്‍

ഫെരാരി കാലിഫോര്‍ണിയ ടി കണ്‍വെര്‍ടിബ്ള്‍

 • വില: 3.3 കോടി
 • എന്‍ജിന്‍: 3.9 ലിറ്റര്‍, ട്വിന്‍ ടര്‍ബോ വി8
 • പവര്‍: 552 കുതിരശക്തി
 • ട്രാന്‍സ്മിഷന്‍: 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്
 • ടോപ് സ്പീഡ്: മണിക്കൂറില്‍ 315 കിലോമീറ്റര്‍

ഫെരാരി 488 ജിടിബി

ഫെരാരി 488 ജിടിബി

 • വില: 3.84 കോടി
 • എന്‍ജിന്‍: 3.9 ലിറ്റര്‍, ട്വിന്‍ ടര്‍ബോ
 • പവര്‍: 661 കുതിരശക്തി
 • ട്രാന്‍സ്മിഷന്‍: 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്
 • ടോപ് സ്പീഡ്: മണിക്കൂറില്‍ 330 കിലോമീറ്റര്‍
ഫെരാരി 458 സ്‌പൈഡര്‍

ഫെരാരി 458 സ്‌പൈഡര്‍

 • വില: 4.07 കോടി
 • എന്‍ജിന്‍: 4.5 ലിറ്റര്‍
 • പവര്‍: 562 കുതിരശക്തി
 • ട്രാന്‍സ്മിഷന്‍: 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്
 • ടോപ് സ്പീഡ്: മണിക്കൂറില്‍ 320 കിലോമീറ്റര്‍
ഫെരാരി 458 സ്‌പെഷ്യാലെ

ഫെരാരി 458 സ്‌പെഷ്യാലെ

 • വില: 4.5 കോടി
 • എന്‍ജിന്‍: 4.5 ലിറ്റര്‍
 • പവര്‍: 597 കുതിരശക്തി
 • ട്രാന്‍സ്മിഷന്‍: 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്
 • ടോപ് സ്പീഡ്: മണിക്കൂറില്‍ 325 കിലോമീറ്റര്‍
ഫെരാരി എഫ്12 ബെര്‍ലിനെറ്റ

ഫെരാരി എഫ്12 ബെര്‍ലിനെറ്റ

 • വില: 4.72 കോടി
 • എന്‍ജിന്‍: 6.3 ലിറ്റര്‍ വി12
 • പവര്‍: 730 കുതിരശക്തി
 • ട്രാന്‍സ്മിഷന്‍: 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്
 • ടോപ് സ്പീഡ്: മണിക്കൂറില്‍ 350 കിലോമീറ്റര്‍
കൂടുതല്‍... #ferrari
English summary
Ferrari Prices In India Announced.
Story first published: Wednesday, June 3, 2015, 8:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark