മദ്യക്കമ്പനികളുടെ സ്‌പോര്‍സര്‍ഷിപ്പ് എതിര്‍ക്കില്ലെന്ന് എഫ്‌ഐഎ

Written By:

മെയ് 24ന് നടന്ന മൊറോക്കോ ഗ്രാന്‍ പ്രീക്ക് മുമ്പ്, മദ്യവിപത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഏജന്‍സിയായ യൂറോകോര്‍, ഫോര്‍മുല വണ്‍ മത്സരങ്ങള്‍ നടത്തുന്ന എഫ്‌ഐഎ-യോട് ഒരഭ്യര്‍ത്ഥന വെച്ചിരുന്നു. ഫോര്‍മുല വണ്‍ ടീമുകളുടെ ആല്‍ക്കഹോള്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ നിരോധിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരിക്കുകയാണ് എഫ്‌ഐഎ.

നിലവില്‍ നിരവധി ടീമുകള്‍ക്ക് മദ്യക്കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നുണ്ട്. വില്യംസിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് മാര്‍ടിനിയാണ്. ഫോഴ്‌സ് ഇന്ത്യയ്ക്ക് സ്‌മേണ്‍ഓഫിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നുണ്ട്. മക്‌ലാറന് ജോണീ വാക്കറിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് ലഭിക്കുന്നത്.

ഫോർമുല വൺ

കാര്‍ റേസ് കവറേജുകളില്‍ ഓരോ അഞ്ച് സെക്കന്‍ഡിലും പരസ്യങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇവയില്‍ നിരവധി മദ്യക്കമ്പനികളും ഉള്‍പെടുന്നു. ഇത് മദ്യപാനത്തെ മഹത്വവല്‍ക്കരിക്കുകയും യുവാക്കള്‍ക്കിടയില്‍ മദ്യപാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി യൂറോകോര്‍ പറയുന്നു.

മദ്യപാനത്തിനെതിരായ കാംപൈനുകള്‍ നടത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് എഫ്‌ഐ പ്രസിഡണ്ട് ജീന്‍ ടോറ്റ് പറഞ്ഞു. മദ്യപിക്കുന്നതിനോടും മദ്യപിച്ച് വാഹനമോടിക്കുന്നതിനോടും തങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. എന്നാല്‍ സ്‌പോര്‍ണ്‍സര്‍ഷിപ്പുകളില്‍ നിന്ന് മദ്യക്കമ്പനികളെ ഒഴിച്ചു നിറുത്തുന്നത് അപ്രായോഗികമാണ്.

കൂടുതല്‍... #formula one
English summary
FIA Will Not Ban Alcohol Sponsorships.
Story first published: Thursday, May 28, 2015, 17:14 [IST]
Please Wait while comments are loading...

Latest Photos