അബാര്‍ത്ത് പുന്തോ ഇവോ ടി-ജെറ്റ് 2015ല്‍ ഇന്ത്യയില്‍

Written By:

അബാര്‍ത്ത് മോഡലുകള്‍ ഇന്ത്യയിലെത്തുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 2014ലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അബാര്‍ത്ത് 500 മോഡല്‍ അവതരിപ്പിച്ചിരുന്നു ഫിയറ്റ്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് അബാര്‍ത്ത് പൂന്തോ ഇവോ ടി-ജെറ്റ് മോഡല്‍ 2015 അവസാനമാകുമ്പോള്‍ ഇന്ത്യയുടെ നിരത്തുകളിലെത്തും എന്നാണ്. കൂടുതലറിയാം താഴെ.

Images are representational

To Follow DriveSpark On Facebook, Click The Like Button
അബാര്‍ത്ത് പുന്തോ ഇവോ ടി-ജെറ്റ് 2015ല്‍ ഇന്ത്യയില്‍

പൂന്തോ ഇവോ ടി ജെറ്റ് ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈ അബാര്‍ത്ത് മോഡലില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഘടിപ്പിച്ച ഒരു അവ്വെന്റ്യൂറ മോഡലും വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ട് ഫിയറ്റിന്.

അബാര്‍ത്ത് പുന്തോ ഇവോ ടി-ജെറ്റ് 2015ല്‍ ഇന്ത്യയില്‍

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് അബാര്‍ത്ത് പൂന്തോ വിപണി പിടിക്കും. രണ്ട് പെട്രോള്‍ എന്‍ജിനുകള്‍ ചേര്‍ക്കുമെന്നും കേള്‍ക്കുന്നുണ്ട്.

അബാര്‍ത്ത് പുന്തോ ഇവോ ടി-ജെറ്റ് 2015ല്‍ ഇന്ത്യയില്‍

ഫിയറ്റിന്റെ 1.4 ടി-ജെറ്റ് ലിറ്റര്‍ എന്‍ജിന്‍ ഫിയറ്റിനു വേണ്ടി പ്രത്യേകമായി ട്യൂണ്‍ ചെയ്‌തെടുക്കുകയാണ് ചെയ്യുക. ഈ എന്‍ജിന്‍ 135 കുതിരശക്തി പകരാന്‍ ശേഷിയുള്ളതായിരിക്കും. എല്ലാ വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കും. 5 സ്പീഡ് ഗിയര്‍ബോക്‌സായിരിക്കും എന്‍ജിനോടു ചേര്‍ക്കുക.

അബാര്‍ത്ത് പുന്തോ ഇവോ ടി-ജെറ്റ് 2015ല്‍ ഇന്ത്യയില്‍

ഫിയറ്റിന്റെ പെര്‍ഫോമന്‍സ് വിഭാഗമായ അബാര്‍ത്തില്‍ നിന്നുള്ള ഈ മോഡലിനെ വലിയ ആകാംക്ഷയോടെയാണ് ഇന്ത്യയില്‍ റേസിങ് തല്‍പരരായ യുവാക്കള്‍ കാത്തിരിക്കുന്നത്. അബാര്‍ത്ത് ബ്രാന്‍ഡ് എത്തുന്നത് ഫിയറ്റിന്റെ വളര്‍ച്ചയ്ക്കും സഹായകമാകും.

അബാര്‍ത്ത് പുന്തോ ഇവോ ടി-ജെറ്റ് 2015ല്‍ ഇന്ത്യയില്‍

നിലവില്‍ ഫോക്‌സ്‌വാഗണ്‍ ജിടി, ടാറ്റ ബോള്‍ട്ട് സ്‌പോര്‍ട് എന്നീ മോഡലുകളാണ് അബാര്‍ത്ത് പൂന്തോയ്ക്ക് എതിരാളികളായിട്ടുള്ളത്. ഇവയെക്കാള്‍ ഉര്‍ന്ന വിലയിലായിരിക്കും അബാര്‍ത്ത് മോഡലുകള്‍ എത്തുക എന്നുറപ്പിക്കാം.

English summary
Fiat Abarth Punto Evo T-Jet Launching By 2015-End.
Story first published: Wednesday, April 15, 2015, 15:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark