ഫിയറ്റ് അബാർത്ത് പൂന്തോ ഒക്ടോബറിൽ ലോഞ്ച് ചെയ്യും

By Santheep

പൂന്തോ അബാർത്ത് മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് ഏറെനാളായി കേൾക്കുന്നു. പൂന്തോയുടെ പ്രകടനശേഷി കൂടിയ, സ്പോർടി സ്റ്റൈലിങ്ങിലുള്ള മോഡലാണിത്. ഈ വാഹനം ഒക്ടോബർ 19ന് വിപണി പിടിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത.

ഇതിനകം തന്നെ ഫിയറ്റ് ഡീലർഷിപ്പുകളിൽ അബാർത്ത് പൂന്തോയുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

ഫിയറ്റിന്റെ പെർഫോമൻസ് കാറുകളുടെ നിർമാണവിഭാഗമായ അബാർത്തിൽ നിന്നുള്ള ആദ്യവാഹനം ഇതിനകം തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്. അബാർത്ത് കോംപിറ്റിസിയോൺ ആണ് ഈ വാഹനം. ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലായിരുന്നു ലോഞ്ച്.

ഇന്ത്യയിൽ തന്നെയാണ് ഈ അബാർത്ത് മോഡലുകൾ നിർമിക്കുന്നത്. പൂന്തോ ഇവോ അബാർത്തിൽ 1.4 ലിറ്റർ ടി ജെറ്റ് പെട്രോൾ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 145 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ വാഹനം. 200 എൻഎം ആണ് ടോർക്ക്.

എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ് തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

Most Read Articles

Malayalam
English summary
Fiat Abarth Punto India Launch Confirmed For 19th October.
Story first published: Friday, October 9, 2015, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X