ഫിയറ്റ് അവ്വെന്റ്യൂറയിലെ സ്പെയർ വീൽ എടുത്തുമാറ്റുന്നു!

By Santheep

കഴിഞ്ഞ വർഷമാണ് ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവർ വിപണിയിലെത്തിയത്. പൂന്തോ ഇവോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമിച്ച വാഹനമാണിത്. ഈ മോഡലിന് ഒരു അപ്ഡേറ്റിനുള്ള സമയമായെന്ന് ഫിയറ്റ് കരുതുന്നു.

പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത്, ഈ അപ്ഡേറ്റിൽ അവ്വെന്റ്യൂറയുടെ പിൻവശത്ത് ഘടിപ്പിച്ചിട്ടുള്ള സ്പെയർ വീൽ എടുത്തുമാറ്റുമെന്നാണ്! ഇക്കാര്യത്തിൽ പക്ഷേ, ഔദ്യോഗികമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.

Fiat Avventura Could Lose Rear Mounted Spare Wheel As Update

സെപെയർ വീൽ അകത്തേക്ക് മാറ്റുവാനാണ് ഫിയറ്റിന്റെ പദ്ധതിയെന്നറിയുന്നു. അവ്വെന്റ്യൂറയ്ക്ക് പുതിയ ചില നിറങ്ങൾ പൂശുവാനും ഫിയറ്റ് പദ്ധതിയിടുന്നുണ്ട്.

അതെസമയം ഇത്തരമൊരു നടപടി വാഹനത്തിന്റെ ഭംഗി കുറയ്ക്കുമെന്ന അഭിപ്രായമാണ് മിക്കവർക്കുമുള്ളത്. അവ്വെന്റ്യൂറയുടെ മൊത്തം ഭംഗിക്ക് പിന്നിൽ ഘടിപ്പിച്ച ഈ സ്പെയർ വീൽ നൽകുന്ന സംഭാവന ചെറുതല്ല.

സ്പെയർ വീൽ എടുത്തുമാറ്റുന്നതോടെ പൂന്തോ ഇവോയുമായി അവ്വെന്റ്യൂറയ്ക്കുള്ള ഡിസൈൻപരമായ വ്യത്യാസങ്ങൾ ചുരുങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #fiat
English summary
Fiat Avventura Could Lose Rear Mounted Spare Wheel As Update.
Story first published: Saturday, September 5, 2015, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X