ഫിയറ്റിന്റെ പുതിയ ചെറു സെഡാന്‍ വിപണിയിലേക്ക്

By Santheep

ഫിയറ്റില്‍ നിന്ന് ഒരു പുതിയ ചെറു സെഡാന്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു. വരാനിരിക്കുന്ന ഇസ്താംബൂള്‍ മോട്ടോര്‍ ഷോയില്‍ ഈ വാഹനം എത്തിച്ചേരുമെന്ന് ഉറപ്പായി. ഒരു ടീസര്‍ ചിത്രത്തിലൂടെയാണ് ഫിയറ്റ് ഇക്കാര്യം നമ്മെ അറിയിക്കുന്നത്.

ഈ കാറിന്റെ പേരും മറ്റ് വിശദാംശങ്ങളും ഫിയറ്റ് വെളിപ്പെടുത്തിയിട്ടില്ല. മെയ് 22 മുതല്‍ 31 വരെയാണ് ഇസ്താംബൂള്‍ നഗരത്തില്‍ പുതിയ കാര്‍ അവതരിക്കുക. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ഫിയറ്റ് ക്രൈസ്‌ലറും ടോഫാസും ചേര്‍ന്നാണ് പുതിയ വാഹനം ഡിസൈന്‍ ചെയ്തിട്ടുള്ളതെന്ന് കേള്‍ക്കുന്നു.

ഈ കാറിന്റെ ടെയ്ല്‍ ലാമ്പ് മാത്രമാണ് ഇപ്പോള്‍ ടീസ് ചെയ്തിട്ടുള്ളത്. നവംബര്‍ മാസത്തില്‍ കാര്‍ തുര്‍ക്കിയില്‍ ലോഞ്ച് ചെയ്യും. യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കാര്‍ എത്തിച്ചേരും പിന്നീട്.

ഇന്ത്യയിലേക്ക് ഈ കാര്‍ എത്തിച്ചേരുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. എന്തെങ്കിലും ഊഹിക്കാനുള്ള സമയവുമായിട്ടില്ല. വാഹനം പൂര്‍ണമായും വെളിപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Compact Sedan Teased Prior To Istanbul Debut On 22nd May.
Story first published: Saturday, May 9, 2015, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X