ഫിയറ്റ് പുതിയ ഡീസൽ എൻജിൻ നിര്‍മ്മാണം നിർത്തിവെച്ചു

By Praseetha

ഫിയറ്റ് ഇന്ത്യ 1.5 ലിറ്റർ ഡീസൽ എൻജിനുകളുടെ നിര്‍മ്മാണം താൽകാലികമായി നിർത്തിവെച്ചു. ഫിയറ്റ് പ്രേമികളാകട്ടെ ഈ എൻജിന്റെ വരവിനായി

ആകാംക്ഷയോടെയുളള കാത്തിരിപ്പിലായിരുന്നു. നിലവിൽ 1.3 ഡീസൽ എൻജിനാണ് എല്ലാ ഫിയറ്റ് മ‍ോഡലുകളിലും ഉള്ളത്.

 

ഫിയറ്റ് ഇപ്പോൾ തങ്ങളുടെ ഡീസൽ എൻജിനുകൾ മാരുതി സുസുക്കിയ്ക്കും ടാറ്റാ മോട്ടോർസിനും വിൽക്കുന്നുണ്ട്. 1.3 ലിറ്റർ മൾട്ടിജെറ്റ് എൻജിനാണ് ഇവർ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്.

ഇന്ത്യയിൽ വിൽക്കാനായി ഫിയറ്റ് പുതിയ 1.5 ലിറ്റർ എൻജിനുകൾ പുറത്തിറക്കാൻ പദ്ധതിയിടുകയായിരുന്നു. നിർഭാഗ്യവശാൽ ഈ എൻജിനുകളുടെ നിര്‍മ്മാണം

താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

നിലവിൽ മാരുതി സുസുക്കിയും ടാറ്റാ മോട്ടോർസും 1.5 ലിറ്റർ ഡീസൽ എൻജിൻ വികസിപ്പിച്ച് വരുന്നുണ്ട്. 2018 ആകുമ്പോഴേക്കും മാരുതി എൻജിൻ പല വാഹനങ്ങളിലും

ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ടാറ്റാ മോട്ടോർസ് അടുത്ത വർഷം മുതൽ 1.5 ലിറ്റർ ഡീസൽ എൻജിൻ ഉൽപാദിപ്പിക്കുന്നതായിരിക്കും.

ഫിയറ്റിന് നിലവിൽ കാര്യമായ വിൽപനയില്ല ഇന്ത്യൻ വിപണിയിൽ. മാരുതി സുസുക്കിയ്ക്കും ടാറ്റാ മോട്ടോർസിനും ഡീസൽ എൻജിനുകൾ വിൽക്കുന്നത് വഴിയാണ്

ഫിയറ്റിന്റെ കൂടുതൽ ബിസിനസും സാധ്യമാകുന്നത്. ഇപ്പോൾ ഈ രണ്ട് ഉപഭോക്താക്കളും 1.5 ലിറ്റർ ഡീസൽ എൻജിനുകൾ വികസിപ്പിക്കുന്നതോടുകൂടി ഫിയറ്റ്

നിർമ്മിക്കുന്ന പുതിയ എൻജിനുകൾ വാങ്ങാൻ സാധ്യതയില്ലെന്ന് ചുരുക്കം.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat #auto news
English summary
Fiat Halts Production Of 1.5-litre Diesel Engine Temporarily
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X