ഫിയറ്റ് അബാർത്ത് പൂന്തോ അടുത്തമാസം ലോഞ്ച് ചെയ്യും

By Santheep

ഫിയറ്റ് പൂന്തോയുടെ അബാർത്ത് പതിപ്പ് ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്. ഈ വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയതാണ് പുതിയ വാർത്ത. ഫിയറ്റ് ഷോറൂമുകളിൽ 50,000 രൂപ അഡ്വാൻസായി നൽകി ബുക്ക് ചെയ്യാവുന്നതാണ്.

സ്പോർടി ഡിസൈൻ ശൈലിയിലുള്ള അലോയ് വീലുകളാണ് അബാർത്ത് പൂന്തോ ഇവോയ്ക്ക് നൽകിയിട്ടുള്ളത്. പ്രത്യേകമായ വർണപദ്ധതിയിലാണ് ഈ കാർ വരുന്നത്.

ഇന്റീരിയറിലും സ്പോർടിയായ നിറങ്ങൾ ചേർത്തിട്ടുണ്ട്. ഇതൊഴിച്ചാൽ സാധാരണ പൂന്തോ ഇവയിൽ നിന് കാര്യമായ വ്യത്യാസമൊന്നും അബാർത്ത് പൂന്തോയുടെ ഇന്റീരിയറിനില്ല.

പൂന്തോ ഇവോ അബാർത്തിൽ 1.4 ലിറ്റർ ടി ജെറ്റ് പെട്രോൾ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 145 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ വാഹനം. 200 എൻഎം ആണ് ടോർക്ക്. എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ് തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #abarth #fiat #ഫിയറ്റ്
English summary
Fiat India Commences Booking Of Abarth Punto.
Story first published: Thursday, September 24, 2015, 7:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X