പൂന്തോ ഇവോ, അവ്വെന്റ്യൂറ അബാര്‍ത്തുകള്‍ ഇന്ത്യയിലേക്ക്?

By Santheep

ഫിയറ്റിന്റെ അബാര്‍ത്ത് എന്ന പേരിലറിയപ്പെടുന്ന പെര്‍ഫോമന്‍സ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിപ്രവേശം കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ ബ്രാന്‍ഡിന്റെ ചില മോഡലുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അവയില്‍ അബാര്‍ത്ത് 500 മോഡല്‍ ഇന്ത്യയിലേക്കുള്ളതാണെന്ന് ഫിയറ്റ് ഉറപ്പു തന്നിട്ടുമുണ്ട്.

ഈ വാഹനത്തെക്കൂടാതെ മറ്റു രണ്ട് മോഡലുകള്‍ കൂടി അബാര്‍ത്തില്‍ നിന്ന് ഇന്ത്യയിലെത്തും എന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പൂന്തോ ഇവോ, അവ്വെന്റ്യൂറ എന്നീ വാഹനങ്ങളുടെ അബാര്‍ത്ത് പതിപ്പുകള്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്തുവരുന്നതാണ് ഓട്ടോ പപ്പരാസികള്‍ ഫോട്ടോസഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ഫിയറ്റിന്റെ വാഹനങ്ങള്‍ നിര്‍മിക്കുന്നത് പൂനെയിലെ രഞ്ജന്‍ഗാവ് പ്ലാന്റിലാണ്. പൂനെയില്‍ തന്നെയാണ് പൂന്തോ ഇവോയുടെയും അവ്വെന്റ്യൂറയുടെയും അബാര്‍ത്ത് സവിശേഷതകള്‍ പേറുന്ന വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതായി കണ്ടതും.

ഈ രണ്ട് വാഹനങ്ങളും ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് ഈയടുത്തകാലത്താണ്.

Most Read Articles

Malayalam
English summary
Fiat To Launch Abarth Punto Evo and Abarth Avventura In India.
Story first published: Monday, June 15, 2015, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X