ഫിയറ്റ് ലീനിയ എലഗന്റ് ലിമിറ്റഡ് എഡിഷൻ വിപണിയിൽ

Written By:

ഫിയറ്റ് ലീനിയ എലഗന്റ് ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. അകത്തും പുറത്തും നിരവധി സവിശേഷതകളോടെയാണ് ലീനിയം വിപണിയിലെത്തുന്നത്.

നിലവിലുള്ള ഏറ്റവും ഉയർന്ന പതിപ്പിന് തൊട്ടുമുകളിലായിരിക്കും ഈ വാഹനം ഇടംപിടിക്കുന്നത്. വെള്ള നിറത്തിൽ മാത്രമേ ഈ പരിമിത പതിപ്പ് ലഭിക്കൂ എന്നും അറിയുന്നു.

ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 9.99 ലക്ഷം രൂപയാണ് ഫിയറ്റ് ലീനിയ എലഗന്റ് പരിമിത പതിപ്പിന് വില.

സാങ്കേതികമായി മാറ്റങ്ങളൊന്നും തന്നെ ഈ പതിപ്പിൽ വരുത്തിയിട്ടില്ല. പെട്രോൾ, ഡീസൽ എൻജിനുകളിൽ പ്രത്യേക പതിപ്പ് ലഭിക്കും. 1.3 ലിറ്റർ ഡീസൽ എൻജിനാണ് വാഹനത്തിലുള്ളത്. 1.4 ലിറ്ററിന്റെ പെട്രോൾ എൻജിനും ഘടിപ്പിച്ചിരിക്കുന്നു. ഡീസൽ എൻജിൻ 91 കുതിരശക്തിയും 209 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. പെട്രോൾ എൻജിന്റെ കരുത്ത് 110 കുതിരശക്തിയാണ്. 202 എൻഎം ആണ് ചക്രവീര്യം.

ബംബറുകളുടെ ഡിസൈനിൽ മാറ്റം വരുത്തിയാണ് ഈ പ്രത്യേക പതിപ്പെത്തിയിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിൽ സ്പോർടി സൗന്ദര്യം കൂട്ടാനാവശ്യമായ ചിലത് കൂട്ടിച്ചേർത്തിട്ടുണ്ട്. പിന്നിൽ സ്പോയ്‌ലർ, സൈഡ് സ്കർട്ടുകൾ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

Cars താരതമ്യപ്പെടുത്തൂ

ഫിയറ്റ് ലിനിയ
ഫിയറ്റ് ലിനിയ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #fiat linea #fiat
English summary
Fiat Linea Elegante Limited Edition Launched.
Story first published: Friday, July 31, 2015, 17:54 [IST]
Please Wait while comments are loading...

Latest Photos