ഫോഡ് ഫിയസ്റ്റയുടെ വില വര്‍ധിച്ചു

Written By:

അമേരിക്കന്‍ കാര്‍നിര്‍മാതാവ് ഫോഡ്, തങ്ങളുടെ ഫിയസ്റ്റ സെഡാന്റെ വില വര്‍ധിപ്പിച്ചതായി അറിയുന്നു. എക്‌സൈസ് തീരുവ ഇളവ് ഇനി തുടരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതാണ് വിലവര്‍ധനവിന് കാരണമായിട്ടുള്ളത്. രാജ്യത്തെ മിക്ക കാര്‍ കാര്‍നിര്‍മാതാക്കളും തങ്ങളുടെ മോഡലുകള്‍ക്ക് ഇതിനകം തന്നെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

ഫോഡ് ഫിയസ്റ്റയുടെ വിശദാംശങ്ങള്‍

കഴിഞ്ഞവര്‍ഷം ഫിയസ്റ്റ സെഡാന്‍ മോഡലിന് 7,69,000 രൂപയിലായിരുന്നു (ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം) വില തുടങ്ങിയിരുന്നത്. ഏറ്റവുമുയര്‍ന്ന മോഡലിന് 9,29,000 രൂപയായിരുന്നു വില. പുതുക്കിയ വിലകള്‍ താഴെ നല്‍കിയിരിക്കുന്നു.

  • ഫോഡ് ഫിയസ്റ്റ ആംബിയന്റ് - 8,50,400 രൂപ (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)
  • ഫോഡ് ഫിയസ്റ്റ ട്രെന്‍ഡ് - 9,39,600 (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)
  • ഫോഡ് ഫിയസ്റ്റ ടൈറ്റാനിയം - 10,18,600 (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഫിയസ്റ്റയിലുള്ളത്. പെട്രോള്‍ പതിപ്പ് നിലവില്‍ ലഭ്യമല്ല.

Cars താരതമ്യപ്പെടുത്തൂ

ഫോര്‍ഡ് ഫിയസ്റ്റ
ഫോര്‍ഡ് ഫിയസ്റ്റ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Ford India Hikes Prices Of Fiesta Sedan For 2015.
Please Wait while comments are loading...

Latest Photos