ഫോർമുല ഇ-യുടെ സുരക്ഷാവാഹനങ്ങൾ ബിഎംഡബ്ല്യുവിന്റേത്

Written By:

ഇലക്ട്രിക് കാറുകളുടെ ഫോർമുല റേസിങ് മത്സരമായ ഫോർമുല ഇ-യുടെ ഔദ്യോഗിക വാഹന പങ്കാളിയായി ബിഎംഡബ്ല്യുവിനെ തെരഞ്ഞെടുത്തു. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് കാറുകളായിരിക്കും ട്രാക്കുകളിൽ സുരക്ഷാവാഹനമായി ഇറങ്ങുക.

ബിഎംഡബ്ല്യു ഐ8 കാറാണ് ഫോർമുല ഇ-യുടെ സേഫ്റ്റി കാർ. ഐ3 ഹൈബ്രിഡ് കാറായിരിക്കും മെഡിക്കൽ കാറായി പ്രവർത്തിക്കുക.

ബിഎംഡബ്ല്യു 1

ഇന്ത്യയിൽ നിന്ന് മഹീന്ദ്ര മാത്രമാണ് ഫോർമുല ഇ മത്സരത്തിനുള്ളത്. കഴിഞ്ഞവർഷം വൺ മെയ്‌ക്ക് കാറുകളുടെ മത്സരമായിരുന്നു നടന്നത്. ഇത്തവണ ഓരോ ടീമിനും സ്വന്തമായി നിർ‌മിച്ച കാറുകളുമായി വരാം. ഇക്കാരണത്താൽതന്നെ കൂടുതൽ വീറുറ്റതായിരിക്കും ഫോർമുല ഇ 2015 സീസൺ.

ബിഎംഡബ്ല്യു

ഒക്ടോബർ 11നാണ് പുതിയ ഫോർമുല ഇ സീസൺ തുടങ്ങുന്നത്. പത്ത് രാജ്യങ്ങളിലായാണ് റേസിങ് മത്സരങ്ങൾ നടക്കുക. ആകെ 11 റേസുകളാണുള്ളത്. പത്ത് ടീമുകൾ പങ്കെടുക്കുന്നു.

കൂടുതല്‍... #formula e
English summary
Formula E BMW Is The Official Vehicle Partner For 2015 16 Season..
Story first published: Thursday, August 27, 2015, 12:27 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark