ഗൂഗിളിനെ ആശ്രയിക്കില്ല; 'ഡിജിറ്റല്‍ പരമാധികാര'ത്തിനായി ജര്‍മനി

Written By:

സ്വന്തമായി ഓട്ടോണമസ് കാറുകള്‍ വികസിപ്പിച്ചെടുക്കുന്ന പദ്ധതിക്ക് ജര്‍മന്‍ സര്‍ക്കാര്‍ രൂപം നല്‍കുന്നു. ഗൂഗിള്‍ പോലുള്ള വന്‍ കമ്പനികള്‍ക്ക് രാജ്യത്തിന്റെ 'ഡിജിറ്റല്‍ പരമാധികാരം' വിട്ടുകൊടുക്കേണ്ടിവരുന്ന അവസ്ഥ ഭാവിയില്‍ രൂപപ്പെടാന്‍ പോകുന്നത് മുന്നില്‍കണ്ടാണ് ജര്‍മനി ഈ നീക്കം നടത്തുന്നത്.

ജര്‍മനി സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികതയില്‍ ഒരു ഡ്രൈവറില്ലാ കാര്‍ ഇതിനകം തന്നെ റേസ് സര്‍ക്യൂട്ടുകളില്‍ ടെസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് ജര്‍മനിയിലെ ഒരു ദേശീയപാതയെ ടെസ്റ്റ് റൂട്ടായി മാറ്റുവാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

ഈ ടെസ്റ്റ് റൂട്ടില്‍ കാറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിന് സഹായകമാകുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കും. റോഡിലെ ട്രാഫിക് നിലയെ വിലയിരുത്തി വിവരങ്ങള്‍ കൈമാറുന്ന സാങ്കേതിക സംവിധാനങ്ങള്‍ റോഡില്‍ സ്ഥാപിക്കാനും പരിപാടിയുണ്ട്.

ലോകത്തിലെ ഏറ്റവും സാങ്കേതികത്തികവുള്ള കാറുകള്‍ പുറത്തിറങ്ങുന്നത് ജര്‍മനിയില്‍ നിന്നാണ്. മറ്റൊരു രാഷ്ട്രത്തെയും ആശ്രയിക്കാതെ ഓട്ടോണമസ് കാര്‍ സാങ്കേതികതയില്‍ സ്വാശ്രയത്വം കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജര്‍മന്‍ ഗതാഗതമന്ത്രി ഡോബ്രിറ്റ് വ്യക്തമാക്കി. വിവരങ്ങള്‍ കുത്തകവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ സജ്ജരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മനിയുടെ ഡ്രൈവറില്ലാ കാര്‍ ടെസ്റ്റ് ചെയ്യുന്നതു കാണാം താഴെ.

<iframe width="600" height="450" src="//www.youtube.com/embed/eOYsI1cqUrw?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #auto news #google car #video #വീഡിയോ
English summary
Germany to test self-driving cars on digitized autobahn.
Story first published: Wednesday, January 28, 2015, 12:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark