പെണ്ണുങ്ങളെ പിന്തുണയ്ക്കുന്ന കമ്പനി ജനറല്‍ മോട്ടോഴ്‌സ്!

Written By:

സ്ത്രീകള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്ന കമ്പനിയായി ജനറല്‍ മോട്ടോഴ്‌സ് തെരഞ്ഞെടുക്കപെട്ടു. ജനറല്‍ മോട്ടോഴ്‌സിന്റെ എക്‌സിക്യുട്ടീവ് ഓഫീസര്‍മാരില്‍ നാലിലൊന്ന് സ്ത്രീകളാണെന്ന് കമ്പനി സിഇഒ മേരി ബറ അറിയിച്ചു. ബോര്‍ഡ് മെമ്പര്‍മാരില്‍ മൂന്നിലൊന്നും പെണ്ണുങ്ങളാണ്.

അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഫീമെയില്‍ എക്‌സിക്യുട്ടീവ്‌സ് ആണ് ഈ തെരഞ്ഞെടുപ്പ് നടത്തിയത്. രാജ്യത്തെ കോര്‍പറേറ്റ് മേഖലയിലെ പെണ്‍ സാന്നിധ്യം തിരിച്ചറിയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്തുവരുന്നത്.

GM Named One of the 2015 Top Companies for Executive Women

അമേരിക്കയിലെ കോര്‍പറേറ്റ് മേഖലയില്‍ പെണ്‍ പ്രാതിനിധ്യം വന്‍തോതില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. പ്രധാന കമ്പനികളില്‍ സ്ത്രീ പ്രാതിനിധ്യം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് രണ്ട് ശതമാനം കണ്ട് കൂടിയതായാണ് കണക്ക്. ഇപ്പോള്‍ 29 ശതമാനമാണ് ആകെ പ്രാതിനിധ്യം.

ലോകത്തെമ്പാടുമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിത്തുടങ്ങിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം മാത്രമല്ല ഇതിനു പിന്നിലെ കാരണം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആണുങ്ങളെക്കാള്‍ കാര്യക്ഷമത കൂടുതലുണ്ട് പെണ്ണുങ്ങള്‍ക്കെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്.

English summary
GM Named One of the 2015 Top Companies for Executive Women.
Story first published: Thursday, March 5, 2015, 18:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark