ജനറൽ മോട്ടോഴ്സ് ഗുജറാത്ത് പ്ലാന്റ് അടയ്ക്കുന്നു

Written By:

ജനറൽ മോട്ടോഴ്സിന്റെ ഗുജറാത്ത് പ്ലാന്റ് അടയ്ക്കുവാൻ തീരുമാനം വന്നതായി അറിയുന്നു. ഗുജറാത്തിലെ ഹാലോളിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തേക്ക് ആദ്യമായി കടന്നുചെന്ന വാഹനനിർമാതാക്കളിലൊരാളാണ് ജനറൽ. 1996ലായിരുന്നു ഇത്.

കുറച്ചുകാലമായി തൊഴിലാളി പ്രശ്നങ്ങൾക്കിടയിലാണ് ഗുജറാത്തിലെ ജനറൽ മോട്ടോഴ്സ് പ്രവർത്തിക്കുന്നത്. 2010ൽ തുടങ്ങിയ തർക്കങ്ങൾ ഇപ്പോഴും തീർന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓട്ടോമൊബൈൽ മേഖലയിൽ പൊതുവിലുള്ള പ്രശ്നങ്ങൾ തന്നെയാണ് ഇവിടെയും ഉന്നയിക്കപ്പെടുന്നത്. ജീവിക്കാനാവശ്യമായ ശമ്പളമില്ലാത്തതും ശരിയായ തൊഴിൽ സാഹചര്യമില്ലാത്തതുമെല്ലാം തൊഴിലാളികൾ ഉന്നയിച്ചിരുന്നു.

തൊഴിലാളിസംഘടനകൾ ദുർബലമായത് കണക്കിലെടുത്താണ് പല കമ്പനികളും ഗുജറാത്തിലേക്കു തിരിച്ചത്. സർക്കാർ നൽകുന്ന വൻ ആനുകൂല്യങ്ങളും ആകർഷകങ്ങളായിരുന്നു. എന്നാൽ, സംസ്ഥാനത്ത് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് പോയവരെയെല്ലാം മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.

മഹാരാഷ്ട്രയിലെ തലെഗാവിൽ പ്ലാന്റ് സ്ഥാപിക്കാനാണ് ജനറൽ ഇപ്പോൾ ആലോചിക്കുന്നത്. 1 ബില്യൺ അമേരിക്കൻ ഡോളർ ചെലവിട്ടായിരിക്കും നിർമാണം.

Cars താരതമ്യപ്പെടുത്തൂ

ഷെവര്‍ലെ സ്പാര്‍ക്
ഷെവര്‍ലെ സ്പാര്‍ക് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #general motors
English summary
GM To Shut Down Manufacturing Plant In Gujarat.
Story first published: Thursday, July 30, 2015, 12:55 [IST]
Please Wait while comments are loading...

Latest Photos