നാനോ പ്ലാന്റിന് ഗുജറാത്ത് സര്‍ക്കാര്‍ 456 കോടി വായ്പ നല്‍കി

Written By:

സനന്ദിലെ ടാറ്റ നാനോ നിര്‍മാണ പ്ലാന്റിനു വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ 456 കോടി രൂപ വായ്പ നല്‍കിയതായി വെളിപ്പെട്ടു. ബംഗാളില്‍ നിന്ന് സനന്ദിലേക്ക് നാനോ പ്ലാന്റ് എത്തിച്ച ഘട്ടത്തില്‍ ഗുജറാത്ത് സര്‍ക്കാരും ടാറ്റ മോട്ടോഴ്‌സും ഒപ്പുവെച്ച ഒരു കരാര്‍ പ്രകാരമാണ് ഇത്രയും തുക കൈമാറിയത്.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇത്രയും തുക സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയത്. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം ലോകമറിഞ്ഞത്. മോഡി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്ക് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു വരികയായിരുന്നു.

Gujarat gives Rs 456 cr loan to Tata Nano

അതെസമയം ടാറ്റ നാനോയുടെ നഷ്ടത്തിലോട്ടം ഇപ്പോഴും തുടരുകയാണ്. പ്ലാൻറിൻറെ 80 ശതമാനവും ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ടാറ്റ നാനോയെ കൂടുതൽ ഉപഭോക്താക്കളിലേക്കടുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്തും മറ്റും വാഹനത്തെ ആകർഷകമാക്കി വരികയാണ് ടാറ്റ.

English summary
Gujarat gives Rs 456 cr loan to Tata Nano.
Story first published: Friday, March 20, 2015, 18:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark