മിത്സുബിഷിയുടെ അട്രേജും ഡെലിക്കയും ഇന്ത്യയിലേക്ക്

Written By:

മിത്സുബിഷിയുടെ വാഹനങ്ങളെ ആരാധനയോടെ നോക്കുന്ന ഇന്ത്യന്‍ സമൂഹത്തെ വേണ്ടപോലെ പരിഗണിക്കാന്‍ കമ്പനിക്ക് ഇനിയും സാധിച്ചിട്ടില്ല. ലോകത്തെമ്പാടുമുള്ള കാര്‍നിര്‍മാതാക്കള്‍ ഇന്ത്യയിലെത്തുകയും വന്‍നിക്ഷേപങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ മിത്സുബിഷി മാത്രം പിന്‍വാങ്ങി നില്‍ക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

പുതിയ വാര്‍ത്തകള്‍ പറയുന്നത് മിത്സുബിഷിയുടെ ഇന്ത്യന്‍ ബിസിനസ്സിന്റെ കാര്യത്തില്‍ ചില നിര്‍ണായകമായ തീരുമാനങ്ങള്‍ വന്നിട്ടുണ്ടെന്നാണ്.

To Follow DriveSpark On Facebook, Click The Like Button
HMFCL Planning Of Getting Mitsubishi Attrage and Delica To India

2017 അവസാനിക്കുന്നതോടെ രണ്ട് പുതിയ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചേരും. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക.

പജീറോ സ്‌പോര്‍ട് മാത്രമാണ് നിലവില്‍ രാജ്യത്ത് വില്‍പനയിലുള്ളത്. അട്രേജ് സെഡാന്‍, ഡെലിക്ക എംപിവി, മൊന്റീറോ എസ്‌യുവി എന്നീ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇവയില്‍ അട്രേജ്, ഡെലിക്ക എന്നിവയായിരിക്കും ആദ്യം എത്തിച്ചേരുക.

Mitsubishi Attrage and Delica

അട്രേജ് സെഡാന്‍ രാജ്യത്തെത്തുക ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കുമെന്ന് കേള്‍ക്കുന്നു. പെട്രോള്‍ പതിപ്പ് ലഭിക്കില്ല. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ടാകില്ലെന്നാണ് വാര്‍ത്ത. ഈ വാഹനം ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യാനാണ് കമ്പനിയുടെ ആലോചന.

ടൊയോട്ട ഇന്നോവയ്ക്ക് നേരിട്ടുള്ള ഒരെതിരാളിയായിരിക്കും ഡെലിക്ക എംപിവി.

കൂടുതല്‍... #mitsubishi #മിത്സുബിഷി
English summary
HMFCL Planning Of Getting Mitsubishi Attrage and Delica To India.
Story first published: Friday, February 13, 2015, 15:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark