തകാറ്റ എയര്‍ബാഗ്: ഹോണ്ട സിഇഒയുടെ പണി പോയി

Written By:

ഹോണ്ടയുടെ നിലവിലെ സിഇഒ തകനോബു ഈ വര്‍ഷം അവസാനത്തില്‍ വിരമിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. കമ്പനിയുടെ മാനേജിങ് ഓഫീസര്‍ പദവിയിലുള്ള തകാഹിരോ ഹാചിഗോ ആയിരിക്കും തകനോബുവിന് പകരമായി ചാര്‍ജെടുക്കുക.

തകനോബുവിന്റെ പിന്‍വാങ്ങലിനു പിന്നില്‍ തകാറ്റ എയര്‍ബാഗ് പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തകാറ്റ വിറ്റഴിച്ച തകരാറുള്ള എയര്‍ബാഗുകള്‍ ഘടിപ്പിച്ചതിന്റെ പേരില്‍ പണി പോയ നിരവധി ഉദ്യോഗസ്ഥരുടെ പട്ടികയിലേക്കാണ് തകനോബുവിന്റെ പേരുകൂടി എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ പക്ഷേ, സ്ഥിരീകരണമൊന്നും ലഭ്യമല്ല.

To Follow DriveSpark On Facebook, Click The Like Button
Honda To Appoint New CEO By Late 2015 After Largest Recall Till Date

ലോകത്തിലെ വന്‍ കാര്‍നിര്‍മാതാക്കളെല്ലാം തകാറ്റ എയര്‍ബാഗിന്റെ തകരാര്‍ മൂലം പ്രതിസന്ധിയിലായിട്ടുണ്ട്. ലക്ഷക്കണക്കിന് കാറുകള്‍ ഇതിനകം തന്നെ തിരിച്ചുവിളിക്കപ്പെട്ടു. ഇനിയും തിരിച്ചുവിളികളുണ്ടാകുമെന്നാണ് കരുതേണ്ടത്. ഹോണ്ട കാറുകളും തിരിച്ചുവിളിച്ചവയില്‍ പെടുന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിയാണ് നടന്നത്!

ഇന്ത്യയില്‍ വിറ്റ ചില കാറുകളില്‍ ഇതേ പ്രശ്‌നമുണ്ടായിരുന്നു. തിരിച്ചുവിളികളും ഉണ്ടായി.

2015 ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ഓഹരിയുടമകളുടെ സമ്മേളനത്തില്‍ വെച്ച് തകനോബു ഔദ്യോഗികമായി സ്ഥാനമൊഴിയും. 

കൂടുതല്‍... #honda #recall
Story first published: Tuesday, February 24, 2015, 19:26 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark