ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

Written By:

ഹോണ്ടയുടെ ക്രോസ്സോവര്‍ കണ്‍സെപ്റ്റായ 'കണ്‍സെപ്റ്റ് ഡി' ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപെട്ടു. ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റുകളിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രീമിയം ക്രോസ്സോവര്‍ കണ്‍സെപ്റ്റിനെ വലിയ ആകാംക്ഷയോടെയാണ് ഓട്ടോ ഉടകം നോക്കിക്കാണുന്നത്.

മാരുതി ഫ്രോങ്ക്സ് വരുന്നു!

ചൈനീസ് വിപണിയിലെ പക്വത പ്രാപിച്ചു വരുന്ന പ്രീമിയം ക്രോസ്സോവര്‍ വിപണിയിലേക്കായിരിക്കും കണ്‍സെപ്റ്റ് ഡിയുടെ ഉല്‍പാദനരൂപം ആദ്യം എത്തിച്ചേരുക. കണ്‍സെപ്റ്റ് ഡിയെ അടുത്തറിയാം താഴെ.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

ഹോണ്ടയുടെ നിലവിലുള്ള ഡിസൈന്‍ ഫിലോസഫിയില്‍ തന്നെയാണ് കണ്‍സെപ്റ്റ് ഡി ക്രോസ്സോവറിനെയും പണിതിട്ടുള്ളത്. ക്രോമിയം പൂശിയ വലിപ്പമേറിയ പട്ട ഗ്രില്ലില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതിലാണ് ഹോണ്ട ലോഗോ ചേര്‍ത്തിരിക്കുന്നത്.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

ഹെഡ്‌ലാമ്പുകള്‍ക്കു മുകളില്‍ നിന്നും തുടങ്ങി താഴെ എയര്‍ഡാമിനു കീഴ്ഭാഗം വരെ എത്തുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഡേ ടൈം റണ്ണിങ് ലൈറ്റ് കാണാം കണ്‍സെപ്റ്റില്‍. ഇതൊരു ജാഡയ്ക്ക് ചേര്‍ത്തതാണ്. ഉല്‍പാദനപ്പതിപ്പില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

റൂഫിന്റെ ഡിസൈന്‍ മനോഹരമായിട്ടുണ്ട്. പിന്നിലേക്ക് ചാഞ്ഞു പോകുന്ന രീതിയിലുള്ള ഈ നിര്‍മിതി തന്നെയായിരിക്കും ഉല്‍പാദനപ്പതിപ്പിലും എന്നുറപ്പിക്കാം. എന്നാല്‍, വശങ്ങളില്‍ കാണുന്ന മസിലന്‍ വീല്‍ ആര്‍ച്ചുകള്‍ നിലനിര്‍ത്തുമോ എന്ന് കണ്ടറിയണം.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

വലിപ്പമേറിയ വീലുകള്‍ പ്രായോഗിക തലത്തിലേക്ക്ു വരുമ്പോള്‍ നിലനിര്‍ത്താനിടയില്ല. ഇതിനനുസരിച്ച് വീല്‍ ആര്‍ച്ചുകളുടെയും രൂപം മാറേണ്ടി വരും.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

പിന്നിലെ ഡിസൈനിലും സ്‌പോര്‍ടി സൗന്ദര്യം നിലനിര്‍ത്തിയിരിക്കുന്നു കണ്‍സെപ്റ്റ് ഡി. ബ്രേക്ക് ലൈറ്റ് ചേര്‍ത്തിരിക്കുന്നത് സ്‌പോയ്‌ലറിലാണ്. താഴെ, വശങ്ങളിലായി വലിപ്പമേറിയ എയര്‍ഡാമുകള്‍ കാണാം.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

ഇക്കാണുന്നതെല്ലാം ഉല്‍പാദനപ്പതിപ്പില്‍ ഉണ്ടാകില്ലെന്ന് പറയേണ്ടതില്ലല്ലോ? നിരത്തില്‍ കുറെക്കൂടി സൗമ്യത കൈവരിച്ച മോഡലായിരിക്കും എത്തുക. എല്ലാ തരത്തിലും പെട്ട ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന വിധത്തില്‍. എന്തായാലും വാഹനത്തിന്റെ സ്‌പോര്‍ടിനെസ് വലിയ അളവില്‍ നിലനിര്‍ത്തിയേക്കും.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

ഈ കണ്‍സെപ്റ്റ് നിര്‍മിച്ചെടുത്തത് ഹോണ്ടയുടെ ചൈനീസ് വിഭാഗമാണ്. ചൈനീസ് ഉപഭോക്താക്കളെയാണ് പ്രാഥമികമായി ഡിസൈനര്‍മാര്‍ മുന്നില്‍ കണ്ടിട്ടുള്ളത്.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

സ്വര്‍ണനിറം പൂശിയാണ് കണ്‍സെപ്റ്റ് ഡി ഷാങ്ഹായില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചില സൂചനകള്‍ നല്‍കുന്നുണ്ട്. സ്വര്‍ണനിറമുള്ള ഐഫോണും ആപ്പിള്‍ വാച്ചുകളുമെല്ലാം ചൈനീസ് ഇടത്തരക്കാര്‍ക്കിടയില്‍ സാധാരണമാണ്. ഹോണ്ട മുന്നില്‍കാണുന്ന ഉപഭോക്തൃസമൂഹം ഇവരായിരിക്കണം.

ഹോണ്ട കണ്‍സെപ്റ്റ് ഡി ഇന്ത്യയിലേക്ക് വരുമോ?

ഈ കണ്‍സെപ്റ്റിന്റെ സാങ്കേതിക കാര്യങ്ങള്‍ ഹോണ്ട ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. വരുംനാളുകളില്‍ ഇവ പുറത്തെത്തുമെന്ന് കരുതാം.

English summary
Honda Concept D Makes Its First Appearance At Shanghai Motor Show.
Story first published: Wednesday, April 22, 2015, 12:29 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark