ഹോണ്ട ജാസ്സ് ഒരു മാസം കൊണ്ട് ഒമ്പതിനായിരം വിറ്റു!

Written By:

പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ ഹോണ്ട ജാസ്സ് വൻ വിജയമായി മാറിയിരിക്കുകയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട്, ലോഞ്ച് ചെയ്ത് മുപ്പത് ദിവസത്തിനകം ജാസ്സിന്റെ 9,000 യൂണിറ്റ് വിറ്റഴിച്ചിരിക്കുകയാണ് ഹോണ്ട.

വാഹനത്തിന്റെ ഡിമാൻഡ് വർധിച്ചത് പ്രമാണിച്ച് ഉൽപാദനവ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട് കമ്പനി. അമേസ്, മൊബിലിയോ എന്നീ വാഹനങ്ങളുടെ ഉൽപാദനം കുറച്ചാണ് ഇത് സാധിച്ചത്. തുടക്കത്തിൽ തന്നെ ജാസ്സിന് വേണ്ടപോലെ പരിചരണം നൽകിയില്ലെങ്കിൽ വിപണിയിൽ വേരുറപ്പിക്കാൻ പ്രയാസമായിരിക്കുമെന്ന കാഴ്ചപ്പാടോടെയാണ് മറ്റ് വാഹനങ്ങളുടെ ഉൽപാദനം കുറച്ച് ജാസ്സിന് ഇടം നേടിക്കൊടുത്തത്.

ഹോണ്ട ജാസ്സ്

എന്നാൽ ഈ നീക്കം അമേസിന്റെയും മൊബിലിയോയുടെയും വിൽപനയെ ബാധിച്ചിട്ടുണ്ട്. ജൂലൈ മാസത്തിലെ കണക്കുകൾ വ്യക്തമാക്കുന്നതു പ്രകാരം അമേസിന്റെയും മൊബിലിയോയുടെയും വിൽപനയിൽ കുറവുണ്ടായിട്ടുണ്ട്. ഈ പ്രശ്നം വരുംമാസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

സിറ്റി സെഡാനാണ് ഹോണ്ടയുടെ മറ്റൊരു ബെസ്റ്റ് സെല്ലർ. ആകെ 5180 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്.

മൊത്തത്തിൽ ഹോണ്ടയ്ക്ക് വളർച്ചയാണ് സംഭവിച്ചിട്ടുള്ളത്. ആകെ 18,606 യൂണിറ്റ് വിറ്റഴിച്ചു. വളർച്ചാനിരക്ക്, കഴിഞ്ഞവർഷം ഇതേ കാലയളവിലെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനമാണ്. 15,709 യൂണിറ്റായിരുന്നു 2014 ജൂലൈ മാസത്തിൽ വിൽപന.

English summary
Honda India sells 9000 units of Jazz in 30 days.
Story first published: Tuesday, August 18, 2015, 13:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark