ഹ്യൂണ്ടായ് ക്രെറ്റയ്ക്ക് വൻ ബുക്കിങ്

By Santheep

വിപണിയിലെത്താൻ തയ്യാറെടുക്കുന്ന ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിക്ക് വൻ സ്വീകരണം ലഭിക്കുന്നതായി റിപ്പോർട്ട്. ബുക്കിങ് തുടങ്ങി വെറും 15 ദിവസംകൊണ്ട് 10,000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

ജൂലൈ 21നാണ് ഈ വാഹനത്തിന്റെ ലോഞ്ച് നടക്കുക.

1.4 ലിറ്ററിന്റെ ഒരു പെട്രോള്‍ എന്‍ജിനാണ് ക്രെറ്റയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1.4 ലിറ്റര്‍ ശേഷിയുള്ളതും 1.6 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിക്കും. ഡീസല്‍ എന്‍ജിനോടൊപ്പമാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിക്കുന്നത്.

ഹ്യൂണ്ടായ് ക്രെറ്റ

8 ലക്ഷം രൂപയ്ക്കും 11 ലക്ഷം രൂപയ്ക്കും ഇടയിലാണ് വാഹനത്തിന് വില കാണുക എന്നറിയുന്നു. മാസത്തില്‍ നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ ക്രറ്റ മോഡലുകള്‍ വില്‍ക്കണമെന്നാണ് ഹ്യൂണ്ടായ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ടെറാനോ, ഡസ്റ്റര്‍ തുടങ്ങിയ ചെറു എസ്‌യുവികളുമായിട്ടാണ് ക്രെറ്റ ഏറ്റുമുട്ടേണ്ടത്. കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റാണിത്. ഇക്കാരണത്താല്‍ തന്നെ സര്‍വസന്നാഹങ്ങളോടെയായിരിക്കും ക്രെറ്റ എത്തുക.

ഹ്യൂണ്ടായ് ക്രെറ്റ 01

ഹ്യൂണ്ടായിയുടെ വിഖ്യാതമായ ഫ്‌ലൂയിഡിക് ശില്‍പത്തിന്റെ ഏറ്റവും പുതിയ പതിപ്പായ 'ഫ്‌ലൂയിഡിക് സ്‌കള്‍പ്ചര്‍ 2.0' ആണ് ക്രെറ്റ എസ്‌യുവിയുടെ ശരീരഭംഗി. വളരെ സ്‌പോര്‍ടിയായി ഡിസൈന്‍ ശൈലിയാണ് ഹ്യൂണ്ടായ് ക്രെറ്റയ്ക്കു വേണ്ടി അവലംബിച്ചിട്ടുള്ളത്. ഹ്യൂണ്ടായ് സാന്റ ഫെയുടെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് വലിയ കടമെടുപ്പ് നടന്നിട്ടുണ്ട് ക്രെറ്റയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന്. നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

Most Read Articles

Malayalam
English summary
Hyundai Creta Receives 10,000 Bookings In 15 Days.
Story first published: Wednesday, July 15, 2015, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X