എബോളയ്‌ക്കെതിരെ ഹ്യൂണ്ടായിയുടെ ഐക്യദാര്‍ഢ്യം

Written By:

എബോളയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളോട് ഹ്യൂണ്ടായിയുടെ ഐക്യദാര്‍ഢ്യപ്രഖ്യാപനം. 21 ആംബുലന്‍സുകള്‍ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറിയാണ് തങ്ങളുടെ ഐക്യദാര്‍ഢ്യം ഹ്യൂണ്ടായ് അറിയിക്കുന്നത്.

പശ്ചിമ ആഫ്രിക്കയിലെ യിഎന്‍ ആരോഗ്യപ്രവര്‍ത്തകരാണ് ഈ ആംബുലന്‍സുകള്‍ ഉപയോഗിക്കുക. ഹ്യൂണ്ടായ് സ്റ്റാറെക്‌സ് മിനിവാനിനെ ആധാരമാക്കി നിര്‍മിച്ചവയാണ് ഈ ആംബുലന്‍സുകള്‍.

റെസ്പിരേറ്ററുകള്‍, ഓക്‌സിജന്‍ ടാങ്കുകള്‍, മെഡിക്കല്‍ കിറ്റ് എന്നിവയും ഈ ആംബുലന്‍സുകള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട് ഹ്യൂണ്ടായ്.

Hyundai Joins The Battle Against Ebola

എബോള വൈറസ്സിനെതിരായ പോരാട്ടത്തില്‍ തങ്ങളും കൈകൊര്‍ക്കുകയാണെന്ന് ഹ്യൂണ്ടായ് പറഞ്ഞു. ഗിനിയയിലാണ് കഴിഞ്ഞവര്‍ഷം എബോള വൈറസ്സിനെ ആദ്യം തിരിച്ചറിയുന്നത്. ഈ വൈറസ് പിന്നീട് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെമ്പാടും അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. ലൈബീരിയ, സിയറ, നൈജിരിയ, മാലി, സെനഗല്‍ എന്നിവിടങ്ങളാണ് എബോള വൈറസ് ബാധ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

English summary
Hyundai Joins The Battle Against Ebola.
Story first published: Saturday, January 17, 2015, 12:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark