ഹ്യൂണ്ടായ് എലൈറ്റ് ഐ20 ക്രോസ്സ് മാര്‍ച്ചില്‍ ലോഞ്ച് ചെയ്യും

Written By:

ഹ്യൂണ്ടായ് ഐ20യെ ആധാരമാക്കി നിര്‍മിച്ച ഐ20 ക്രോസ് ക്രോസ്സോവര്‍ ഇന്ത്യന്‍ വിപണിയില്‍ മാര്‍ച്ച് മാസത്തില്‍ ലോഞ്ച് ചെയ്യുമെന്ന് വിവരം ലഭിച്ചു. ഈ വാഹനം ഇതുവരെ അവതരിപ്പിക്കപെട്ടിട്ടില്ല.

2015ല്‍ വാഹനം വിപണിയിലെത്തുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ലോഞ്ച് ചെയ്യാനുദ്ദേശിക്കുന്ന മാസവും വെളിവായിരിക്കുകയാണ്.

സ്‌പോര്‍ടിയായ ശരീരസവിശേഷതകളോടെയായിരിക്കും ഈ വാഹനം വിപണിയിലെത്തുക. ടൊയോട്ട എട്യോസ് ക്രോസ്, പോളോ ക്രോസ്, ഫിയറ്റ് അവ്വെന്റ്യൂറ തുടങ്ങിയ വാഹനങ്ങളാണ് എതിരാളികളായി വരുന്നത്.

എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, ഫ്രണ്ട് സ്‌കിഡ് ഗാര്‍ഡ്, റിയര്‍ സ്‌കിഡ് ഗാര്‍ഡ് തുടങ്ങിയവ ഘടിപ്പിച്ച് തികച്ചും സ്‌പോര്‍ടിയായ സൗന്ദര്യത്തോടെയാണ് എലൈറ്റ് ഐ20 ക്രോസ് വിപണിയിലെത്തുന്നത്. കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സില്‍ നിര്‍ണായകമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയുന്നു. ഒരു മീഡിയം ഓഫ് റോഡറിനുവേണ്ട എല്ലാ സന്നാഹങ്ങളോടും കൂടിയായിരിക്കും ഐ20 ക്രോസ്സിന്റെ വിപണിപ്രവേശം.

Cars താരതമ്യപ്പെടുത്തൂ

ഹ്യൂണ്ടായ് എലൈറ്റ് ഐ20
ഹ്യൂണ്ടായ് എലൈറ്റ് ഐ20 വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Hyundai to launch i20 Cross in March 2015.
Story first published: Thursday, January 29, 2015, 18:16 [IST]
Please Wait while comments are loading...

Latest Photos