ഹ്യൂണ്ടായ് വെര്‍ണയുടെ 2015 മോഡല്‍ ബുക്കു ചെയ്യാം

Written By:

ഹ്യൂണ്ടായ് വെര്‍ണയുടെ 2015 പതിപ്പിന്റെ ബുക്കിങ് തുടങ്ങിയതായി അറിയുന്നു. ചില ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് ഈ വിവരം ലഭിച്ചിരിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് വെര്‍ണയുടെ 2015 മോഡല്‍ വിപണിയിലെത്തുന്നത്.

ഫെബ്രുവരി 16നാണ് വെര്‍ണയുടെ ലോഞ്ച് നടക്കുക.

പുതിയ വെര്‍ണയില്‍ നിലവിലുള്ള അതേ എന്‍ജിനുകള്‍ തന്നെയാണ് ഉപയോഗിക്കുക. രണ്ട് പെട്രോള്‍ എന്‍ജിനുകളും രണ്ട് ഡീസല്‍ എന്‍ജിനുകളുമാണ് വാഹനത്തിലുള്ളത്.

Hyundai Verna 2015 Refreshed Model Bookings Commence

എന്‍ജിനുകള്‍ വിശദമായി

  • 1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഒന്ന്. 105 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 138 എന്‍എം ആണ് ചക്രവീര്യം. എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു. ഇന്ധനക്ഷമത: ലിറ്ററിന് 17.43 കിലോമീറ്റര്‍.
  • 1.6 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു പെട്രോള്‍ എന്‍ജിന്‍ കൂടി വെര്‍ണയ്ക്കുണ്ട്. 121 കുതിരശക്തിയും 155 എന്‍എം ചക്രവീര്യവും പകരുന്നു. എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. മൈലേജ്: ലിറ്ററിന് 17.01 കിലോമീറ്റര്‍.
  • 1.4 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ പതിപ്പ് 89 കുതിരശക്തി പകരുന്നു. 224 എന്‍എം ആണ് പരമാവധി ചക്രവീര്യം. എന്‍ജിനോടൊപ്പെം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്നു. മൈലേജ്: ലിറ്ററിന് 23.5 കിലോമീറ്റര്‍.
  • 1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ പതിപ്പും വെര്‍ണയ്ക്കുണ്ട്. 126 കുതിരശക്തിയും 259 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണുള്ളത്. മൈലേജ്: ലിറ്ററിന് 22.32 കിലോമീറ്റര്‍.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്?

വെര്‍ണയുടെ പെട്രോള്‍ എന്‍ജിനുകളില്‍ 1.6 ലിറ്റര്‍ പതിപ്പിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ട് ഹ്യൂണ്ടായ്. ഇത് ഓപ്ഷണലായാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ഡാറ്റാബേസിലേക്കു ചെല്ലുക.

English summary
Hyundai Verna 2015 Refreshed Model Bookings Commence.
Story first published: Thursday, February 5, 2015, 14:29 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark