ഇന്ത്യൻ സ്കൗട്ട് സിക്സ്റ്റി ഇന്ത്യയിലേക്ക്!

Written By:

ഇന്ത്യൻ മോട്ടോർസൈക്കിൾസിന്റെ പുതിയ സ്കൊട്ട് സിക്സ്റ്റി മോഡൽ ഇന്ത്യൻ വിപണിയിലെത്താൻ സാധ്യത. ഈ വാഹനം വരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ഫെബ്രുവരി മാസത്തിലാണ് ഈ വാഹനം വിപണിയിലെത്തുക.

മിലനിൽ നടന്ന 2015 ഇഐസിഎംഎ മോട്ടോർ ഷോയിലാണ് സ്കൗട്ട് സിക്സ്റ്റി മോഡൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ് ചെയ്യുക. ഇന്ത്യൻ മോട്ടോർസൈക്കിൾസിന്റെ എല്ലാ മോഡലുകളും ഇതേ മാതൃകയിലാണ് രാജ്യത്തെത്തുന്നത്.

പുതിയൊരു എൻജിനാണ് സ്കൗട്ട് സിക്സ്റ്റി മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത് 999സിസി ശേഷിയുള്ള ഈ വി ട്വിൻ, ലിക്വിഡ് കൂൾഡ് എൻജിൻ 78 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 88.8 എൻഎം ആണ് പരമാവധി ടോർക്ക്. ഒരു 5 സ്പീഡ് ഗിയർബോക്സ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.

അമേരിക്കയിൽ സ്കൗട്ട് സിക്സ്റ്റിക്ക് 8,999 ഡോളർ വിലയുണ്ട്. ഇത് ഇന്ത്യൻ രൂപയുടെ ഇപ്പോഴത്തെ നിലവാരത്തിൽ 6.04 ലക്ഷം രൂപവരും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ വൻതോതിലുള്ള നികുതിയടവുകൾ കഴിഞ്ഞാണ് നിരത്തിലിറക്കാൻ സാധിക്കുക. ഹാർലി ഡേവിസൺ, ട്രയംഫ് തുടങ്ങിയ എതിരാളികൾ ഈ വാഹനത്തിനുണ്ട് നിലവിൽ. ഇക്കാരണത്താൽ തന്നെ വിലയിടലിൽ ഇന്ത്യൻ വളരെയേറെ ശ്രദ്ധ പുലർത്തിയേക്കും.

Indian Scout Sixty Could Be Launched In India By Mid 2016. 1
Indian Scout Sixty Could Be Launched In India By Mid 2016.
കൂടുതല്‍... #indian motorcycle
English summary
Indian Scout Sixty Could Be Launched In India By Mid 2016.
Story first published: Saturday, December 12, 2015, 14:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark