ലാമ്പോർഗിനി ഉറസ് കൺസെപ്റ്റ് സൗന്ദര്യം നിലനിർത്തും

Written By:

ലാമ്പോർഗിനി ഉറസ് എസ് യു വി ഇന്ത്യൻ വിപണിയിൽ 2018ൽ അവതരിക്കുമെന്ന് റിപ്പോർട്ടുകൾ. ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ വാഹനം അതിന്റെ കൺസെപ്റ്റ് രൂപത്തിൽ നിന്ന് ഏറെ വ്യത്യാസമില്ലാതെ തന്നെ എത്തിച്ചേരുമെന്നന്നാണ് അറിയുന്നത്.

കൺസെപ്റ്റിനെ അതേപടി പിൻപറ്റുന്ന ഉൽപാദനരൂപങ്ങൾ അധികമൊന്നും കാണാൻ കഴിയില്ല. ഇങ്ങനെ ചെയ്താൽ നിർമാണച്ചെലവ് വർധിക്കുമെന്നാണ് കാർനിർമാതാക്കൾ പറയാറുള്ളത്. ഇതിനാൽ പലപ്പോഴും കൺസെപ്റ്റുകളുടെ പ്രേതരൂപങ്ങളാണ് വിപണിയിൽ വിൽപനയ്ക്കായി എത്തിച്ചേരാറുള്ളത്. സ്വപ്നങ്ങൾ എപ്പോഴും അതേപടി യാഥാർഥ്യമാകാറില്ല എന്ന ലോജിക്കിനെ പൊളിച്ചുകൊണ്ടാണ് ഉറസ് വരുന്നത് എന്നു ചുരുക്കം.

Lamborghini Urus SUV In India By 2018 and To Look Similar As Concept

നിരവധി അന്താരാഷ്ട്ര മോട്ടോർഷോകളിൽ ലാമ്പോർഗിനി ഉറസ് എത്തിച്ചേർന്നിരുന്നു. ഈ കൺസെപ്റ്റിലെ സാധ്യമായ എല്ലാ ഡിസൈൻ സവിശേഷതകളും ഉൽപാദനപ്പതിപ്പിലേക്കു കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങൾ എൻജിനീയർമാർ നടത്തിയിട്ടുണ്ട്.

നിലവിൽ ഇന്ത്യയിൽ ലാമ്പോർഗിനിയുടെ അവന്റഡോർ, ഹൂറാകേൻ എന്നീ മോഡലുകൾ ലഭ്യമാണ്.

ലാമ്പോർഗിനി ഉറസ്
കൂടുതല്‍... #lamborghini urus #lamborghini
English summary
Lamborghini Urus SUV In India By 2018 and To Look Similar As Concept.
Story first published: Monday, July 13, 2015, 12:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark