സ്വര്‍ണനൂലുകള്‍ തുന്നിയ അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ ദുബൈയില്‍ വില്‍പനയ്ക്ക്

By Santheep

അറേബ്യ സ്വന്തമായി നിര്‍മിച്ച ആദ്യത്തെ സൂപ്പര്‍കാര്‍ ലൈകാന്‍ ഹൈപ്പര്‍സ്‌പോര്‍ട് ദുബൈയില്‍ വില്‍പനയ്ക്ക് തയ്യാറായി. ലബനീസ് കമ്പനിയായ ഡബ്ല്യു മോട്ടോഴ്‌സാണ് ലൈകാന്‍ നിര്‍മിച്ചത്. രണ്ടായിരത്തിപ്പതിമൂന്നില്‍ ഈ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കപ്പെട്ടിരുന്നു.

നിലവില്‍ ലോകത്തില്‍ വില്‍പനയിലുള്ള കാറുകളില്‍ ഏറ്റവും വിലയേറിയ സ്‌പോര്‍ട്‌സ് കാറായി മാറും ഈ വാഹനം. വൻതോതിലുള്ള കസ്റ്റമൈസേഷൻ സൗകര്യങ്ങളൊരുക്കുക വഴിയാണിത് സംഭവിക്കുക. വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

ചിത്രങ്ങളിലൂടെ നീങ്ങുക.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

കാറിന്റെ വിലക്കൂടുതൽ വെറുതെ സംഭവിച്ചതല്ല എന്നറിയുക. ഇതിനാവശ്യമായ എല്ലാ സന്നാഹങ്ങളും അകത്തും പുറത്തുമായി ഘടിപ്പിച്ചിട്ടുണ്ട് ഡബ്ല്യൂ മോട്ടോഴ്സ്. എല്‍ഇടി ലൈറ്റുകള്‍ ഡയമണ്ട് കോട്ടിംഗ് നല്‍കിയവയാണ്. ഉള്ളിലെ തുകല്‍ സീറ്റുകളാകട്ടെ സ്വര്‍ണനൂലുകള്‍ കൊണ്ട് തുന്നിയിരിക്കുന്നു.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

750 കുതിരശക്തി പകരുന്ന എന്‍ജിനാണ് ലൈകാനിനുള്ളത്. 1000 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ നല്‍കും.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ വെറും 2.8 സെക്കന്‍ഡ് മതിയിവന്. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 395 കിലോമീറ്റര്‍.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കാര്‍ പൂര്‍ണമായും അറേബ്യനല്ല! വാഹനത്തിന്‍റെ ബോഡിയും ചാസിയും നിര്‍മിച്ചിരിക്കുന്നത് ജര്‍മനിയിലാണെന്നാണ് പറയുന്നത്. അസംബ്ള്‍ ചെയ്തത് ഇറ്റലിയിലും.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

മേഗ്‍ന സ്റ്റീയര്‍ ഇറ്റാലിയ, റഫ് ഓട്ടോമൊബൈല്‍, സ്റ്റുഡിയോടോറിനോ, വിയോട്ടി, ഐഡി4മോഷന്‍ എന്നീ വമ്പന്‍മാര്‍ ചേര്‍ന്നാണ് ലൈകാനിനെ ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുത്തത്. ഡബ്യു മോട്ടോഴ്സിന്‍റെ ചെയര്‍മാനായ റാല്‍ഫ് ഡബ്ബാസാണ് ഈ കാറിന്‍റെ ഡിസൈനര്‍. ആസ്റ്റണ്‍ മാര്‍ടിന്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വിഖ്യാത ഡിസൈനുകള്‍ക്ക് പ്രധാന ഉത്തരവാദികളില്‍ ഒരാളാണ് ഇദ്ദേഹം.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

34 ലക്ഷം ഡോളറാണ് ലൈകാനിന് വില. ഇന്ത്യന്‍ രൂപയിലിത് 21.48 കോടിയാണ്.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

വിലയേറിയ സ്പോര്‍ട്സ് കാര്‍? എന്നാല്‍ ലൈകാനിനെ ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോര്‍ട്സ് കാര്‍ മോഡലാക്കുവാന്‍ സാധ്യതയുള്ള ഒരു കാര്യം പറയേണ്ടതുണ്ട്. ഏത് തരം രത്നങ്ങള്‍ കാറില്‍ പതിക്കണമെന്ന് തീരുമാനിക്കാന്‍ ഉടമയ്ക്ക് കഴിയും. ഈ മോഡലിന് 72 ലക്ഷം ഡോളര്‍ വിലവരും.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

ഇത്തരം കാറുകള്‍ ഉണ്ടാക്കുമ്പോള്‍ അതിന്‍റെ നിര്‍മാതാക്കള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് 'അപൂര്‍വത' എന്നത്. ഈ കാര്‍ ധാരാളം പേര്‍ റോഡില്‍ ഓട്ടുന്നത് കാണാന്‍ ഡബ്യൂ മോട്ടോഴ്സ് ആഗ്രഹിക്കുന്നില്ല. വെറും 7 മോഡലുകള്‍ മാത്രമേ ലൈകാനിന് ഉണ്ടാകൂ.

അറേബ്യന്‍ ഹൈപ്പര്‍കാര്‍ ലൈകാന്‍ വില്‍പനയ്ക്ക് തയ്യാറായി

പരിമിതമായ പതിപ്പുകളുള്ള ഇമ്മാതിരി കാറുകളുടെ കാര്യത്തില്‍ മത്സരം എന്നതിന് വലിയ പ്രാധാന്യമൊന്നും ഇല്ല. എങ്കിലും ഒരു രസത്തിന് വേണ്ടി ചിലരെ സൂചിപ്പിക്കാതെ വയ്യ. 24 ലക്ഷം ഡോളര്‍ വിലയുള്ള ബുഗാട്ടി വെയ്റോണ്‍ സ്പോര്‍ടാണ് ഒരു കക്ഷി. ഈയിടെ പുറത്തിറങ്ങിയ ലാഫെരാരിക്ക് വില 1.5 മില്യണ്‍ ഡോളറാണ്. മറ്റൊരു പ്രത്യേക പതിപ്പായ മക്‍ലാറന്‍ പി1ന് വില 1.3 മില്യണ്‍ ഡോളറും. കൂട്ടത്തില്‍ ഏറ്റവും വിലപ്പിടിപ്പുള്ളത് മറ്റൊരാള്‍ക്കാണ്. ലംബോര്‍ഗിനി വെനിനോ എന്ന പ്രത്യേക പതിപ്പിന്. വില: 4.6 മില്യണ്‍ ഡോളര്‍

Most Read Articles

Malayalam
English summary
Lykan Hypersport For Sale In Dubai.
Story first published: Monday, January 12, 2015, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X