നമ്പര്‍ 1 എസ്‌യുവി ബഹുമതി ബൊലെറോ നേടുന്നത് ഒമ്പതാം തവണ!

By Santheep

ഇന്ത്യയുടെ നമ്പര്‍ വണ്‍ എസ്‌യുവി എന്ന ബഹുമതി തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും നേടിയിരിക്കുകയാണ് ബൊലെറോ. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം ബൊലെറോ മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കാലങ്ങളായി തുടരുന്ന ഈ ആധിപത്യം അവസാനിപ്പിക്കാന്‍ ശേഷിയുള്ള കമ്പനികള്‍ ഇപ്പോഴും രംഗപ്രവേശം ചെയ്തിട്ടില്ല ഇന്ത്യയില്‍.

കുറഞ്ഞ മെയിന്റനന്‍സ് ചെലവും ഉയര്‍ന്ന വിശ്വാസ്യതയും ഗുണമേന്മയുമെല്ലാമാണ് മഹീന്ദ്രയെ ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി നിലനിര്‍ത്തുന്നത്. ഇവിടെ മഹീന്ദ്ര ബൊലെറോയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കാനിടയില്ലാത്ത ഒമ്പത് വസ്തുതകള്‍ ചര്‍ച്ച ചെയ്യുന്നു.

09

09

ക്രിസ്തുവര്‍ഷം രണ്ടായിരാമാണ്ടിലാണ് ബൊലെറോ വിപണിയിലെത്തുന്നത്.

08

08

ക്രിസ്തുവര്‍ഷം 2002ാമാണ്ടോടെ ബൊലെറോ അതിന്റെ വിപണിസാധ്യത തെളിയിച്ചു. 8,824 ബൊലെറോകളാണ് ആ വര്‍ഷം വിറ്റുപോയത്.

07

07

ഇന്ത്യയിലെ ഏറ്റവും വില്‍പനയുള്ള എസ്‌യുവി എന്ന നിലയിലേക്ക് ബൊലെറോ വളരുന്നത് 2005ലാണ്. എസ്‌യുവി വിപണിയില്‍ 20 ശതമാനം വിപണിവിഹിതം പിടിച്ചു ഈ വര്‍ഷം. ആകെ 24,834 മോഡലുകള്‍ വിറ്റഴിച്ചു.

06

06

പുതുക്കിയ ഡിസൈന്‍ ശൈലിയില്‍ രണ്ടാംതലമുറ ബൊലെറോ വിപണിയിലെത്തുന്നത് 2007ലാണ്.

05

05

സിആര്‍ഡിഇ സാങ്കേതികതയിലുള്ള എന്‍ജിനുകളുമായി മഹീന്ദ്ര ബൊലെറോകള്‍ 2008ല്‍ വിപണിയിലെത്തി.

04

04

വിപണിയിലെ മികച്ച പ്രകടനത്തിനുള്ള ആദ്യത്തെ ശ്രദ്ധേയമായ അംഗീകാരം 2009ല്‍ ബൊലെറോയെ തേടിയെത്തി. ടിഎന്‍എസ് വോയ്‌സ് ഓഫ് കസ്റ്റമര്‍ അവാര്‍ഡ്.

03

03

പുതിയ തലമുറ ബൊലെറോയുടെ വരവ് സംഭവിക്കുന്നത് 2011ലാണ്. m2DiCR എന്‍ജിനുമായാണ് ഈ എന്‍ജിന്‍ വിപണി പിടിക്കുന്നത്. ഇതേ വര്‍ഷത്തില്‍ 1,00,686 ബൊലെറോകള്‍ വിറ്റഴിക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.

02

02

ഇന്ത്യയുടെ യഥാര്‍ത്ഥ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു എന്നിടത്താണ് മഹീന്ദ്രയുടെ വിജയം. എല്ലാവരും സമ്പന്നരായ ഗ്ലാമര്‍ താരങ്ങളുടെ പിന്നാലെ നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഇത് സംഭവിക്കുന്നത്. അഞ്ച് തവണ ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോം 2012 ഒളിമ്പിക്‌സില്‍ ബ്രോണ്‍സ് മെഡല്‍ നേടിയപ്പോള്‍ ഒരു ബൊലെറോ കാര്‍ സമ്മാനിച്ചു കൊണ്ട് അവരെ ആദരിക്കാന്‍ മഹീന്ദ്ര തയ്യാറായി.

01

01

2014ല്‍ ഒരു ലക്ഷത്തിലധികം ബൊലെറോകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു മഹീന്ദ്രയ്ക്ക്. 2015ലും ഇത് ആവര്‍ത്തിച്ച വാര്‍ത്തകളാണ് വരുന്നത്. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഒരു ലക്ഷം വീതം വില്‍പന നേടുന്നത്. തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഇന്ത്യയുടെ ഏറ്റവും മികച്ച എസ്‌യുവി എന്ന ബഹുമതിയും സ്വന്തം.

Most Read Articles

Malayalam
English summary
Mahindra Bolero, No.1 selling SUV for the 9th year in a row.
Story first published: Tuesday, April 14, 2015, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X