മഹീന്ദ്ര കെയുവി100: മഹീന്ദ്ര എസ്101ന്റെ യഥാർഥ പേര്
ഏറെ നാളുകളായി മഹീന്ദ്ര, എസ്101 എന്നൊരു ഒളിപ്പേരിൽ ഒരു എസ്‌യുവി മോഡൽ വികസിപ്പിച്ചുവരികയാണ്. പുതിയ വാർത്തകൾ പറയുന്നത്, ഈ എസ്‌യുവിയുടെ ഔദ്യോഗികനാമം സ്ഥിരീകരിക്കപ്പെട്ടതിനെക്കുറിച്ചാണ്. കെയുവി100 എന്നാണ് വാഹനത്തിന് പേരെന്ന് ഔദ്യോഗികമായി വെളിപ്പെട്ടിരിക്കുന്നു!
താഴെ വായിക്കാം കൂടുതൽ. പിഴയ്ക്കാത്ത കണക്കുകൂട്ടലുകളോടെയാണ് മഹീന്ദ്ര ഓരോ വാഹനവും വിപണിയിലെത്തിക്കുന്നത്. ഈ പുതിയ എസ്‌യുവിയും മറ്റ് മഹീന്ദ്ര മോഡലുകൾ നടത്തിയ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

കെയുവി100 എന്നാണ് ഈ വാഹനത്തിന് പേര്. ഈ പേര് ഉച്ചരിക്കേണ്ടത് 'കെയുവി വൺ ഡബിൾ ഓ' എന്നാകുന്നു. തങ്ങളുടെ എല്ലാ മോഡലുകളുടെയും പേര് ഓ എന്ന ഉച്ചാരണത്തിൽ അവസാനിപ്പിക്കാൻ മഹീന്ദ്ര ശ്രദ്ധ പുലർത്താറുണ്ട്.

കെയുവി എന്നതിന്റെ മലയാളം 'കൂൾ യൂട്ടിലിറ്റി വെഹിക്കിൾ' എന്നാകുന്നു. എക്സ്‌യുവി500 മോഡലിനും ടിയുവി300 മോഡലിനും താഴെ വരുന്നത് എന്ന സൂചന നൽകാനാണ് ഈ വാഹനത്തിന്റെ പേരിനോട് 100 എന്ന് ചേർത്തിരിക്കുന്നത്.

മഹീന്ദ്രയുടെ 1.2 ലിറ്റർ ശേഷിയുള്ള എംഫാൽക്കൺ എൻജിനുകളാണ് ഈ കാറിലുപയോഗിക്കുക. എംഫാൽക്കൺ എൻജിന് പെട്രോൾ, ഡീസൽ പതിപ്പുകളുണ്ട്.

82 കുതിരശക്തിയാണ് പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുക. ടോർക്ക് 114 എൻഎം. ഡീസൽ എൻജിനാകട്ടെ, 77 കുതിരശക്തിയും 190 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കും.

പെട്രോൾ എൻജിന്റെ കാര്യത്തിൽ പ്രത്യേകം പറയേണ്ട ഒരു വിശേഷമുണ്ട്. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ പെട്രോൾ എൻജിനാണിത്. ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന മഹീന്ദ്ര റിസർച്ച് വാലി എന്ന സ്ഥാപനത്തിലാണ് ഈ എൻജിൻ നിർമിക്കപ്പെട്ടത്. പൂർണമായും തനത് എന്നു വിശേഷിപ്പിക്കാവുന്ന സാങ്കേതികതയാണ് എൻജിന്റെ നിർമാണത്തിനുപയോഗിച്ചിട്ടുള്ളത്.

വിശ്വാസ്യതയുടെ കാര്യത്തിൽ മഹീന്ദ്രയുടെ ഡീസൽ എൻജിനുകൾ നൽകുന്ന അതേ ഉറപ്പ് പെട്രോൾ എൻജിനുകളും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എല്ലാ വേരിയന്റിലും ഉൾപെടുത്തുമെന്നാണ് കേൾക്കുന്നത്. ഏഴ് നിറങ്ങളിൽ മഹീന്ദ്ര എസ്101 മോഡൽ വിപണിയിൽ കിട്ടുമെന്നാണ് അറിയുന്നത്.

നിറങ്ങൾ
- ഫിയറി ഓറഞ്ച്
- ഫ്ലേംബോയന്റ് റെഡ്
- ഡാസ്‌ലിങ് സിൽവർ
- അക്വാമറൈൻ
- പേൾ വൈറ്റ്
- ഡിസൈനർ ഗ്രേ
- മിഡ്നൈറ്റ് ബ്ലാക്ക്
വീഡിയോ


Click it and Unblock the Notifications








