മഹീന്ദ്ര ക്വണ്‍ടോയ്ക്ക് ഒരു വന്‍ പുതുക്കല്‍ വരുന്നു

Written By:

മഹീന്ദ്ര ക്വണ്‍ടോ മോഡലിനെ വന്‍തോതില്‍ പുതുക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് പുതിയ ക്വണ്‍ടോ വരിക.

ഹെഡ്‌ലാമ്പുകള്‍, ബംപര്‍, ഗ്രില്ല്, അലോയ് ഡിസൈന്‍ തുടങ്ങിയ ഭാഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നേക്കും. വാഹനത്തിന്റെ പിന്‍വശത്തും ശില്‍പമാറ്റങ്ങളുണ്ടാകും. ഉയര്‍ന്ന പതിപ്പികള്‍ക്ക് പുതിയ അലോയ് വീലുകള്‍ ലഭ്യമാക്കുമെന്നും അറിയുന്നു.

ഇന്റീരിയറില്‍ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ മാറാനിടയുണ്ട്. ബീജ് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡ് ഘടിപ്പിക്കുമെന്നും കേള്‍ക്കുന്നു. പുതിയ സ്റ്റീയറിങ് വീല്‍, പുതിയ ഓഡിയോ സിസ്റ്റം, വോയ്‌സ് കമാന്‍ഡ് സൗകര്യം തുടങ്ങിയ സന്നാഹങ്ങളോടെയായിരിക്കും വാഹനം വിപണിയിലെത്തുക.

സാങ്കേതിക സവിശേഷതകളില്‍ കാര്യമായ മാറ്റമുണ്ടാകാനിടയില്ല. ക്വണ്‍ടോയെക്കുറിച്ച് കൂടുതലറിയാന്‍ ഞങ്ങളുടെ മലയാളം ഡാറ്റാബേസിലേക്കു ചെല്ലാം.

English summary
Mahindra Quanto Facelift in the works.
Story first published: Friday, January 23, 2015, 6:35 [IST]
Please Wait while comments are loading...

Latest Photos