മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

By Santheep

സുസൂക്കി എക്സ്എ ആൽഫ എന്ന പേരിൽ 2012 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട വാഹനത്തെ ഓർക്കുന്നുണ്ടാകും വായനക്കാർ. ഈ കോംപാക്ട് എസ്‌യുവിയുടെ ഉൽപാദന രൂപം ഇന്ത്യൻ വിപണിയിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. ഈയിടെ വിപണിയിലെത്തിയ എസ് ക്രോസ്സ് എസ്‌യുവി മാരുതിയുടെ പുതിയ സെഗ്മെന്റുകളിലേക്കുള്ള സഞ്ചാരത്തിന് തുടക്കം കുറിച്ചിരുന്നു.

നാല് മീറ്ററിൽ താഴെ വലിപ്പം വരുന്ന എസ്‌യുവികളുടെ സെഗ്മെന്റിൽ നിലവിൽ ഭരണം നടത്തുന്നവർക്ക് ചെറിയ തോതിൽ പേടിച്ചുതുടങ്ങാവുന്നതാണ്.

മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

മാരുതിയുടെ എക്സ്എ ആല്‍ഫ ദില്ലി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി അവതരിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ച വാഹനമെന്ന നിലയില്‍ എക്സ്എ ആല്‍ഫയ്ക്ക് ചുറ്റും അന്ന് നിറയെ ആളുകള്‍ കൂടിയിരുന്നു. വിപണിവിജയം നേടിയ മാരുതി എര്‍റ്റിഗയെപ്പോലെ ഇന്ത്യക്കാരന്‍റെ ഇഷ്ടാനിഷ്ടങ്ങളെ പ്രത്യേകം കണക്കിലെടുത്താണ് ഈ നിര്‍മിതി രൂപകല്‍പന ചെയ്തിരിക്കുന്നത്.

മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

മൊത്തം നീളം 4000 മില്ലിമീറ്ററായിരിക്കുമെന്ന് നേരത്തെ ഓട്ടോ എക്സ്പോ സമയത്ത് നല്‍കിയ ഔദ്യോഗിക വെളിപ്പെടുത്തലുകളില്‍ കാണുന്നു. വീതി 1900 എംഎം. ഉയരം 1600 മില്ലിമീറ്ററായിരിക്കും.

മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

അഞ്ച് പേര്‍ക്കുള്ള സീറ്റിംഗ് സൗകര്യമാണ് വാഹനത്തിലുണ്ടാവുക. വീല്‍ബേസ് 2500 എംഎം. ടയറുകള്‍: 255/50 R19.

മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

ഡീസല്‍ പതിപ്പും ഒരേസമയം വിപണിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. പിന്‍ കാബിന്‍ സീറ്റുകള്‍ 60-40 എന്ന അളവില്‍ മടക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും.

മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

എക്സ്എ ആൽഫ എന്നത് രഹസ്യനാമമാണ്. ഈ വാഹനത്തിന്റെ ടെസ്റ്റ് നടക്കുന്നത് ഇതിനകം തന്നെ ോട്ടോമൊബൈൽ പാപ്പരാസികൾ കാമറയിൽ കുടുക്കിയിട്ടുണ്ട്.

മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

കൊമ്പ്രമൈസില്ലാത്ത മസിലൻ ലുക്കാണ് ഈ വണ്ടിക്കുള്ളതെന്ന് പറയണം. പിന്നിൽ, ഇക്കോസ്പോർടിനൊക്കെ കാണുന്നതുപോലുള്ള സ്പെയർവീലൊക്കെ ഘടിപ്പിച്ചാണ് എഖ്സ്എ ആൽഫയുടെ ഉൽപാദനപ്പതിപ്പെത്തുക.

മാരുതി സുസൂക്കിയുടെ 4 മീറ്റർ എസ്‌യുവി 2016 ആദ്യത്തിൽ

പെട്രോൾ, ഡീസൽ എൻജിനുകൾ വാഹനത്തിൽ ഘടിപ്പിച്ചിരിക്കും. രണ്ട് പെട്രോൾ എൻജിനുകൾക്കാണ് സാധ്യത. ഒന്ന്, 1.2 ലിറ്റർ ശേഷിയുള്ള കെ സീരീസ് എൻജിൻ. മറ്റൊന്ന് 1.0 ലിറ്റർ ശേഷിയുള്ള ടർബോ പെട്രോൾ എൻജിൻ. ഇതിലേതു വരുമെന്ന് ഇപ്പോഴും തിട്ടമില്ല. 1.3 ലിറ്റർ ശേഷിയുള്ളതായിരിക്കും ഡീസൽ എൻജിൻ.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti compact SUV likely to launch early next year.
Story first published: Monday, August 10, 2015, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X