മാരുതിയുടെ ആദ്യ വാണിജ്യവാഹനം ജൂണിനുമുമ്പ് വിപണിയില്‍

Written By:

മാരുതി സുസൂക്കിയുടെ ആദ്യ വാണിജ്യവാഹനമായ 'സൂപ്പര്‍ കാരി' എല്‍സിവി, നടപ്പുവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ വിപണിയിലെത്തും. ഏപ്രിലിനും ജൂണിനുമിടയിലുള്ള ഒരു തിയ്യതിയിലായിരിക്കും വാഹനം എത്തിച്ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ കാരി എന്നുതന്നെയായിരിക്കുമോ വാഹനത്തിന്റെ പേര് എന്ന കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല.

മാരുതിയുടെ ഗിഡ്ഗാവ് പ്ലാന്റിലാണ് ഈ വാഹനം നിര്‍മിക്കുക. വര്‍ഷത്തില്‍ ഒരുലക്ഷം മോഡലുകള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടെന്നാണ് അറിയുന്നത്.

വിപണികാലാവസ്ഥ മോശമായതിനാല്‍ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ വാഹനം ലോഞ്ച് ചെയ്യാനാണ് കമ്പനിയുടെ പരിപാടി. അച്ഛേദിന്‍ വരുമ്പോള്‍ കൂടുതല്‍ പരസ്യങ്ങളും മറ്റും നല്‍കിത്തുടങ്ങും.

Maruti Suzuki To Launch Super Carry LCV In April-June Quarter

800സിസി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് വാഹനം വിപണിയിലെത്തുക. ഒരു സിഎന്‍ജി പതിപ്പും പ്രതീക്ഷിക്കാം.

മാസത്തില്‍ 7000 യൂണിറ്റ് വിറ്റഴിക്കാനാണ് മാരുതി ലക്ഷ്യം വെക്കുന്നത്.

English summary
Maruti Suzuki To Launch Super Carry LCV In April-June Quarter.
Story first published: Monday, February 2, 2015, 10:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark