മാരുതി ആള്‍ട്ടോ 800, കെ10 മോഡലുകള്‍ തിരിച്ചുവിളിച്ചു

Written By:

മാരുതി സുസൂക്കി ആള്‍ട്ടോ റെയ്ഞ്ച് മോഡലുകള്‍ തിരിച്ചുവിളിച്ചു. ആള്‍ട്ടോ 800, ആള്‍ട്ടോ കെ10 എന്നീ മോഡലുകളാണ് തിരിച്ചുവിളിയില്‍ ഉള്‍പെട്ടിരിക്കുന്നത്.

ആള്‍ട്ടോ 800: ഓണ്‍റോഡ് വില അറിയാം

വലതുവശത്തെ ഡോര്‍ ലാച്ച് അസംബ്ലിയില്‍ വന്ന തകരാറാണ് തിരിച്ചുവിളിക്ക് കാരണമെന്നറിയുന്നു. ആകെ 33,098 യൂണിറ്റ് തിരിച്ചുവിളിച്ചിട്ടുണ്ട്.

Maruti Suzuki To Recall Alto 800

ആള്‍ട്ടോ 800ന്റെ 19,780 യൂണിറ്റും ആള്‍ട്ടോ കെ 10ന്റെ 13,318 യൂണിറ്റുമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഇവ 2014 ഡിസംബര്‍ എട്ടിനും 2015 ഫെബ്രുവരി 18നും ഇടയില്‍ നിര്‍മിക്കപ്പെട്ടവയാണെന്ന് മാരുതി അറിയിക്കുന്നു.

തകരാറുണ്ടെന്ന് സംശയിക്കുന്ന മോഡലുകളുടെ ഉടമകളുമായി ഡീലര്‍മാര്‍ വഴി മാരുതി ബന്ധപ്പെടും. തകരാര്‍ സ്ഥിരീകരിച്ചാല്‍ ഘടകഭാഗങ്ങള്‍ മാറ്റുകയോ റിപ്പയര്‍ ചെയ്യുകയോ ചെയ്യും. ഇതില്‍ ഉടമകള്‍ക്ക് ചെലവൊന്നും ഉണ്ടാവില്ല.

കൂടുതല്‍ വിശദമായി അറിയാന്‍ മാരുതിയുടെ വെബ്‌സൈറ്റിലേക്കു ഇതുവഴി ചെല്ലാവുന്നതാണ്. വാഹനത്തിന്റെ ചാസി നമ്പര്‍ അടിച്ചാല്‍ തിരിച്ചുവിളിയില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നറിയാന്‍ സാധിക്കും. 

English summary
Maruti Suzuki To Recall Alto 800 and Alto K10 Over door latch Issue.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark