മെഴ്സിഡിസ് എഎംജി സി63 എസ് ലോഞ്ച് ചെയ്തു

Written By:

മെഴ്സിഡിസ് എഎംജി സി63 എസ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. മെഴ്സിഡിസ്സിന്റെ ഡേസിഗ്നോ ഡിസൈൻ ഓപ്ഷനോടു കൂടിയാണ് ഈ വാഹനം വരുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള അവസരമാണ് ഡേസിഗ്നോ ഡിസൈൻ ഓപ്ഷൻ നൽകുന്നത്.

കാറിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവ ഇത്തരത്തിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഡാഷ്ബോർട് അടക്കമുള്ളവയിൽ മാറ്റങ്ങൾ വരുത്താം.

1.3 കോടി രൂപയാണ് മെഴ്സിഡിസ് എഎംജി സി63 മോഡലിന്റെ എക്സ്ഷോറൂം വില.

Mercedes AMG C63 S Launched

4.0 ലിറ്റർ ശേഷിയുള്ള ട്വിൻ ടർബോ വി8 എൻജിനാണ് ഈ വാഹനത്തിലുള്ളത്. 510 പിഎസ് കരുത്തുൽപാദിപ്പിക്കാൻ ഈ എൻജിൻ സാധിക്കുന്നു. 710 എൻഎം ആണ് പരമാവധി ടോർക്ക്. ഒരു 7 സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് ഗിയർബോക്സ് വാഹനത്തോടു ചേർത്തിരിക്കുന്നു.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ വാഹനം വെറും 4 സെക്കൻഡ് നേരമാണെടുക്കുക. പരമാവധി പിടിക്കാവുന്ന വേഗത ഇന്ത്യൻ നിയമങ്ങളനുസരിച്ച് മണിക്കൂറിൽ 250 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍... #മെഴ്സിഡസ് #mercedes
English summary
Mercedes AMG C63 S Launched.
Story first published: Thursday, September 3, 2015, 13:26 [IST]
Please Wait while comments are loading...

Latest Photos