2016 മെഴ്സിഡിസ് ബെൻസ് വി ക്ലാസ് എഎംജിയെ കാണാം
ഫ്രാങ്ക്ഫർട്ട് മോട്ടോർഷോയിൽ അവതരിപ്പിക്കാനുള്ളതാണ് മെഴ്സിഡിസ് വി ക്ലാസ് എഎംജിയുടെ പുതുക്കിയ മോഡലിനെ. യുഎസ് പോലുള്ള വിപണികളിൽ വാണിജ്യവാഹനമായി ഉപയോഗിക്കപ്പെടുന്ന വി ക്ലാസ്സ് മറ്റുചില വിപണികളിൽ ആഡംബര വാഹനമായിട്ടാണ് അറിയപ്പെടുന്നത്. ഈ വാഹനത്തിൽ മെഴ്സിഡിസ്സിന്റെ പെർഫോമൻസ് വിഭാഗമായ എഎംജി ഒരു പണി പണിഞ്ഞിരിക്കുകയാണ്.
ഇങ്ങനെ പെർഫോമൻസ് അധിഷ്ഠിതമാക്കപ്പെട്ട ഡിസൈനിൽ വരുന്ന മോഡലിനെ വി ക്ലാസ് എഎംജി എന്നാണ് വിളിക്കുക.

വലിയ എയർ ഇൻടേക്കുകളും അഗ്രസ്സീവായ ബോണറ്റ്-ബംപർ-ഗ്രിൽ ഡിസൈനുമെല്ലാം ചേർന്ന് വി ക്ലാസ്സിനെ ഒരു കിടിലൻ വാനാക്കി മാറ്റിയിട്ടുണ്ട്.

സൈഡ് സ്കർട്ടുകൾ, 19 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയും സ്പോർി സൗന്ദര്യം കൂട്ടുന്നതിന് താന്താങ്ങളുടെ സംഭാവന നൽകുന്നു.

ഒരു പനോരമിക് റൂഫ് ഘടിപ്പിച്ചിട്ടുണ്ട് വാഹനത്തിൽ. എൽഇഡി ഇല്യൂമിനേഷൻ ചേർത്ത കപ്പ് ഹോൾഡറുകൾ, ഐപാഡ് ഹോൾഡർ, പിൻ സീറ്റിലുള്ളവർക്കും എയർ കണ്ടീഷനിങ് സൗകര്യം തുടങ്ങിയവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

എൻജിൻ അടക്കമുള്ളവയെക്കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ ഈ വാഹനം എത്താനുള്ള സാധ്യത വളരെക്കുറവാണ്.



Click it and Unblock the Notifications








