വാഹനാപകടങ്ങളിലെ അന്വേഷണത്തിന് ആളില്ലാവിമാനങ്ങള്‍

Written By:

കുറ്റകൃത്യങ്ങളിലും അപകടങ്ങളിലുമുള്ള അന്വേഷണങ്ങള്‍ക്ക് ഡ്രോണുകളെ ഉപയോഗിക്കാന്‍ മിഷിഗണ്‍ സംസ്ഥാന പൊലീസ് ഒരുങ്ങുന്നു. കുറ്റാന്വേഷണങ്ങള്‍ക്ക് ഡ്രോണുകളെ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയായി മിഷിഗണ്‍ പൊലീസ് വകുപ്പ് മാറും.

ആളില്ലാ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് മിഷിഗണ്‍ പൊലീസ് വകുപ്പ് എന്നറിയുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നാണ് അനുമതി കിട്ടേണ്ടത്. സംസ്ഥാനത്തെമ്പാടും ഇത്തരം വിമാനങ്ങളുപയോഗിച്ച് കുറ്റാന്വേഷണങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ഈയാവശ്യത്തിലേക്കായി 2013ല്‍ തന്നെ സംസ്ഥാന പൊലീസ് ഒരു ആളില്ലാവിമാനം സ്വന്തമാക്കിയിരുന്നു.

To Follow DriveSpark On Facebook, Click The Like Button
Michigan State Police To Use Drones To Investigate Crime And Crash

ആളില്ലാവിമാനങ്ങളുടെ പ്രവര്‍ത്തനം പഠിക്കാനും ആവശ്യമായ പരിശീലനം നേടാനുമെല്ലാം കഴിഞ്ഞവര്‍ഷം തന്നെ പൊലീസ് സേനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഡിമോണ്‍ഡേലില്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റേറ്റ് പൊലീസ് അക്കാദമിയിലാണ് പരിശീലനപരിപാടികള്‍ നടന്നത്.

സുരക്ഷാപരമായ പ്രശ്‌നങ്ങളും മറ്റും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമായിരിക്കും ആളില്ലാവിമാനങ്ങള്‍ മിഷിഗണിന്റെ ആകാശത്തേക്കിറങ്ങുക.

English summary
Michigan State Police To Use Drones To Investigate Crime And Crash.
Story first published: Friday, January 30, 2015, 14:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark