മിത്സുബിഷിയുടെ പുതിയ ചെറു എംപിവി ഇന്ത്യയിലേക്ക്

By Santheep

ചെറു എസ്‌യുവികളും എംപിവികളും ഇന്ത്യന്‍ റോഡുകളില്‍ പുതിയൊരു ചരിത്രം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു സംഗതി, ഇത് ഇന്ത്യയിലെ മാത്രം പ്രവണതയല്ല എന്നതാണ്. ലോകത്തെമ്പാടും കരുത്തുള്ള ചെറിയ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നുണ്ട്. കുടുംബ സംവിധാനങ്ങളില്‍ വരുന്ന മാറ്റം, ട്രാഫിക് തിരക്കുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ മാറ്റത്തിനു പിന്നിലുണ്ടാവാം.

മിത്സുബിഷിയില്‍ നിന്നുള്ള പുതിയൊരു വാര്‍ത്തയാണ് ഈ മുഖവുരയ്ക്ക് കാരണമായത്. 2017ല്‍ ഒരു ചെറു എംപിവി വിപണിയിലെത്തുമെന്നും ഈ വാഹനം ഇന്ത്യയിലേക്കും വരുമെന്നും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വായിക്കാം താഴെ.

മിത്സുബിഷിയുടെ പുതിയ ചെറു എംപിവി ഇന്ത്യയിലേക്ക്

താളുകളിലൂടെ നീങ്ങുക.

മിത്സുബിഷിയുടെ പുതിയ ചെറു എംപിവി ഇന്ത്യയിലേക്ക്

കഴിഞ്ഞ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപെട്ട മിത്സുബിഷി എആര്‍ കണ്‍സെപ്റ്റാണ് ഉല്‍പാദനത്തിന് തയ്യാറാവുന്നത്. മിത്സുബിഷി എന്‍ജിനീയര്‍മാര്‍ ഈ വാഹനത്തെ ഒരുക്കുന്നതിനുള്ള തിരക്കിട്ട പണികളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് മിത്സുബിഷിയുടെ എംപിവി കണ്‍സെപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

മിത്സുബിഷിയുടെ പുതിയ ചെറു എംപിവി ഇന്ത്യയിലേക്ക്

ഈ എംപിവിയില്‍ 1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനായിരിക്കും ഘടിപ്പിക്കുക. ഈ എന്‍ജിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഡീസല്‍ എന്‍ജിന്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ വിവരം.

മിത്സുബിഷിയുടെ പുതിയ ചെറു എംപിവി ഇന്ത്യയിലേക്ക്

മിത്സുബിഷി ചെറു എംപിവി ഇന്തോനീഷ്യയിലായിരിക്കും ആദ്യമെത്തുക. ഇന്ത്യയില്‍ ചെറു എംപിവി സെഗ്മെന്റലെ വലിയ സാധ്യത കണക്കിലെടുത്ത് മിത്സുബിഷി ഈ വാഹനം വിപണിയിലെത്തിക്കുമെന്നാണ് കേള്‍ക്കുന്നത്.

മിത്സുബിഷിയുടെ പുതിയ ചെറു എംപിവി ഇന്ത്യയിലേക്ക്

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സുമായി സഖ്യത്തിലേര്‍പെട്ടാണ് മിത്സുബിഷി ഇന്ത്യയില്‍ വാഹനങ്ങളെത്തിക്കുന്നത്. രാജ്യത്ത് സ്വന്തമായി പ്ലാന്റ് സ്ഥാപിക്കുന്നതിന് കമ്പനി ശ്രമങ്ങള്‍ നടത്തുന്നില്ല തല്‍ക്കാലം. ഭാവിയില്‍ ഇത് സംഭവിച്ചേക്കുമെന്ന് കരുതാവുന്നതാണ്.

മിത്സുബിഷിയുടെ പുതിയ ചെറു എംപിവി ഇന്ത്യയിലേക്ക്

ഒരു പുതിയ ഹാച്ച്ബാക്ക് മോഡലും മറ്റൊരു സെഡാന്‍ മോഡലും ഇന്ത്യയിലെത്തിക്കാന്‍ മിത്സുബിഷിക്ക് പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു. മികച്ച ബില്‍ഡ് ക്വാളിറ്റിയുള്ള മിത്സുബിഷിയുടെ കാറുകള്‍ക്ക് വന്‍ ആരാധകനിര തന്നെയുണ്ട് ഇന്ത്യയില്‍.

Most Read Articles

Malayalam
English summary
Mitsubishi New MPV Launch By 2017.
Story first published: Thursday, April 2, 2015, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X