എംആര്‍എഫ് 'വേള്‍ഡ് കപ്പ് ടയര്‍' സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോഞ്ച് ചെയ്തു

Written By:

ഇന്ത്യയുടെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാവായ എംആര്‍എഫ് ഒരു 'വേള്‍ഡ് കപ്പ് എഡിഷന്‍ ടയര്‍' വിപണിയിലിറക്കി. ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2015 പ്രമാണിച്ചാണ് ഈ പ്രത്യേക പതിപ്പ് വിപണിയിലെത്തുന്നത്.

'സെഡ്‌സ്‌പോര്‍ട്' എന്നു പേരായ ഈ ഫോര്‍ വീലര്‍ ടയറിന്റെ ലോഞ്ച് ചടങ്ങില്‍ മുന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സന്നിഹിതനായിരുന്നു.

വേള്‍ഡ് കപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരിലൊരാളാണ് എംആര്‍എഫ്.

MRF Launches World Cup Edition Tyre With Sachin Tendulkar

ടയറിന്റെ ലോഞ്ച് ചടങ്ങില്‍ 2015 വേള്‍ഡ് കപ്പ് ട്രോഫി അവതരണവും നടന്നു. ഈ ടയറില്‍ 2015 വേള്‍ഡ് കപ്പ് ലോഗോ പതിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന 25 കാറുകള്‍ക്ക് ചേരുന്നതാണ് സെഡ്‌സ്‌പോര്‍ട് ടയറുകള്‍. മിഡി, പ്രീമിയം സെഗ്മെന്റുകളില്‍ പെടുന്ന കാറുകള്‍ക്കു വേണ്ടിയാണ് ഇവ നിര്‍മിച്ചിട്ടുള്ളത്.

MRF
English summary
MRF Launches World Cup Edition Tyre With Sachin Tendulkar.
Story first published: Monday, February 9, 2015, 14:01 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark