രണ്ടാംതലമുറ ഷെവർലെ ക്രൂസ് 2016ൽ

Written By:

പുതുതലമുറ ഷെവർലെ ക്രൂസ് ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം അവതരിച്ചേക്കും. ചില റിപ്പോർട്ടുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന തിയ്യതി 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയുടേതാണ്. പുതുക്കിയ ക്രൂസ് ഓട്ടോ എക്സ്പോയിലായിരിക്കും ലോഞ്ച് ചെയ്യുക എന്ന് പറയപ്പെടുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.

ഈ വർഷം നടന്ന ഡിട്രോയ്റ്റ് ഓട്ടോ ഷോയിലാണ് ഷെവർലെ ക്രൂസ് മോഡൽ അവതരിച്ചത്. ലോകത്തെമ്പാടും വലിയ ജനപ്രീതിയുള്ള കാറാണിത്.

New Chevrolet Cruze to debut in India at 2016 Indian Auto Expo

ഷെവർലെ ക്രൂസിന്റെ കരുത്തേറിയ ഡിസൽ എൻജിൻ ലോകത്തെമ്പാടുമുള്ള വാഹനപ്രേമികളുടെ മനം കവർന്നിട്ടുള്ളതാണ്. 2008ലാണ് ഈ വാഹനം ആദ്യമായി വിപണിയിലെത്തുന്നത്. ലോകത്തെമ്പാടുമായി നാൽപതോളം രാജ്യങ്ങളിൽ ക്രൂസ് വിൽക്കപ്പെടുന്നുണ്ട്.

രണ്ടാംതലമുറ പതിപ്പാണ് ഇനി വരാൻ പോകുന്നത്. പുതിയ മോഡൽ പൂർണമായും ഇന്ത്യയിൽതന്നെയായിരിക്കും നിർമിക്കുക.

വലിയ തോതിലുള്ള പുതുക്കലുകളാണ് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ക്രൂസിന് ലഭിച്ചിട്ടുള്ളത്. ഫ്രണ്ട് ഗ്രിൽ, എയർഡാം, മുൻ-പിൻ ബംപറുകൾ തുടങ്ങിയ എല്ലായിടങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതായി കാണാം.

കൂടുതല്‍... #chevrolet cruze #chevrolet
English summary
New Chevrolet Cruze to debut in India at 2016 Indian Auto Expo.
Story first published: Monday, August 10, 2015, 16:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark