ഫോര്‍ഡ് എന്‍ഡവര്‍ ലോഞ്ച് ജനുവരി 2016 ല്‍

Written By:

ഫോര്‍ഡ് ഇന്ത്യ തങ്ങളുടെ പുതിയ വാഹനമായ എന്‍ഡവര്‍ ജനവരിയോടുക്കൂടി ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ വാഹനത്തിന്റെ ഡിസൈന്‍ ഒരു എസ്‌യുവിക്ക് വേണ്ട പരുക്കന്‍ ഫീല്‍ പ്രദാനം ചെയ്യുന്നുണ്ട്. ഉള്‍വശം നിരവധി ആധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ്.

2.2 ലിറ്റര്‍ ശേഷിയുള്ളതും 3.2 ലിറ്റര്‍ ശേഷിയുള്ളതുമായ ടിഡിസിഐ ടര്‍ബോ ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 2.2 ലിറ്റര്‍ എന്‍ജിന്‍ 158 കുതിരശക്തിയും 385 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. കൂടുതല്‍ പവറും ടോര്‍ക്കുമാണ് വേണ്ടതെങ്കില്‍ 197 കുതിരശക്തിയും 470 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 3.2 ലിറ്റര്‍ എന്‍ജിനായിരിക്കും ഉത്തമം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ താളുകളിലേക്ക് ചെല്ലുക.

ഡിസൈനും ഫീച്ചറുകളും:

ഡിസൈനും ഫീച്ചറുകളും:

കുന്നിന്‍പ്രദേശം, മണല്‍, വെള്ളം തുടങ്ങി ഭൂപ്രദേശം ഏതുമായിക്കോട്ടെ നിങ്ങള്‍ക്ക് ഈ വാഹനം നിഷ്പ്രയാസം ഓടിക്കാവുന്നതാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ മുറിച്ച് കടക്കാനുള്ള ഉയര്‍ന്ന ശേഷി ഈ വാഹനത്തിനുണ്ട് (800 എംഎം വാട്ടര്‍ വെയ്ഡിങ്). 225 എംഎം എന്ന ഉയര്‍ന്ന ഗ്രൗണ്ട് കഌയറന്‍സാണ് പുതിയ എന്‍ഡവറിനുള്ളത്. ഇതിന്റെ ഇലക്ട്രോണിക്ക് ലോക്കിംഗ് റെയര്‍ ഡിഫ്രഷ്യല്‍, വഴുക്കലുള്ളതും മറ്റ് ദുര്‍ഘടമായ വഴികളിലൂടെ യാത്രയില്‍ മികച്ച ഗ്രിപ്പ് നല്‍കുന്നു. ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ലോഞ്ച് അസിസ്റ്റന്റ് എന്നീ മറ്റ് ഫീച്ചറുകള്‍ മലഞ്ചെരിവിലൂടെയുള്ള യാത്ര സുഗമമാക്കുന്നു. എല്ലാം കൊണ്ടും സാഹസികതയ്ക്കുതകുന്ന ഒരു എസ് യുവി തന്നെയാണ് എന്‍ഡവര്‍.

ഫോര്‍ഡ് എന്‍ഡവര്‍ ലോഞ്ച് ജനുവരി 2016 ല്‍

പുതിയ എന്‍ഡവര്‍ മോഡലുകളും വിലയും വരുംതാളുകളില്‍ ചേര്‍ത്തിരിക്കുന്നു:

2.2-ലിറ്റര്‍ ടൂവീല്‍ ഡ്രൈവ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ട്രെന്‍റ്)

2.2-ലിറ്റര്‍ ടൂവീല്‍ ഡ്രൈവ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ട്രെന്‍റ്)

ഈ വേരിയന്‍റിന്‍റെ സ്റ്റാന്റേഡ് ഫീച്ചറുകള്‍:

 • 160 പിഎസ് കരുത്ത് നല്‍കുന്ന 2.2-ലിറ്റര്‍ എന്‍ജിന്‍
 • ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ ബാഗുകളടക്കം രണ്ട് എയര്‍ ബാഗുകള്‍
 • ലെതര്‍ നിര്‍മ്മിതമായ ഇന്റീരിയര്‍
2.2-ലിറ്റര്‍ ടൂവീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ (ട്രെന്‍റ്)

2.2-ലിറ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ട്രെന്‍റ്)

 • ടെറൈന്‍ മാനേജ്‌മെന്റ് സിസ്റ്റം
3.2-ലിറ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ (ട്രെന്‍റ്)

3.2-ലിറ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ (ട്രെന്‍റ്)

ഈ വേരിയന്‍റിന്‍റെ സ്റ്റാന്റേഡ് ഫീച്ചറുകള്‍:

 • 200 പിഎസ് കരുത്ത് നല്‍കുന്ന 3.2-ലിറ്റര്‍ എന്‍ജിന്‍
 • ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ ബാഗുകളടക്കം രണ്ട് എയര്‍ ബാഗുകള്‍
 • ടെറൈന്‍ മാനേജ്‌മെന്റ് സിസ്റ്റം
2.2-ലിറ്റര്‍ ടൂവീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ (ടൈറ്റാനിയം)

2.2-ലിറ്റര്‍ ടൂവീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ (ടൈറ്റാനിയം)

ഈ വേരിയന്‍റിന്‍റെ സ്റ്റാന്റേഡ് ഫീച്ചറുകള്‍:

 • 160പിഎസ് കരുത്ത് നല്‍കുന്ന 2.2-ലിറ്റര്‍ എന്‍ജിന്‍
 • ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍ എയര്‍ ബാഗുകളടക്കം 6 എയര്‍ ബാഗുകള്‍
 • ലെതര്‍ നിര്‍മ്മിതമായ ഇന്റീരിയര്‍
3.2-ലിറ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ (ടൈറ്റാനിയം)

3.2-ലിറ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ (ടൈറ്റാനിയം)

ഈ വേരിയന്‍റിന്‍റെ സ്റ്റാന്റേഡ് ഫീച്ചറുകള്‍:

 • 200പിഎസ് കരുത്ത് നല്‍കുന്ന 3.2-ലിറ്റര്‍ എന്‍ജിന്‍
 • ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍, ക്‌നീ എയര്‍ ബാഗുകളടക്കം 7 എയര്‍ ബാഗുകള്‍
 • ടെറൈന്‍ മാനേജ്‌മെന്റ് സിസ്റ്റവും സെമി ഓട്ടോമാറ്റിക്ക് പാരലെല്‍ പാര്‍ക്ക് അസിസറ്റും

ഇതിന്‍റെ ഉദ്ദേശ്യവില 20-25 ലക്ഷം വരെയാണ്.

കൂടുതല്‍... #ഫോര്‍ഡ് #ford #auto news
English summary
Ford Endeavour India Launch Confirmed For January 2016
Story first published: Thursday, December 24, 2015, 14:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark