2016 ഹ്യൂണ്ടായ് ഇലാൻട്രയുടെ അകം കാണാം

Written By:

ഇക്കഴിഞ്ഞ ദിവസമാണ് പുതിയ ഹ്യൂണ്ടായ് ഇലാൻട്രയുടെ എക്സ്റ്റീരിയർ ചിത്രം ടീസ് ചെയ്തത്. ഇതിനു പിന്നാലെ ഇലാൻട്രയുടെ ഇന്റീരിയർ ചിത്രവും പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

ഈ ടീസർ ചിത്രത്തിൽ നിന്നും വ്യക്തമാകുന്നതു പ്രകാരം, പുതിയ ഹ്യൂണ്ടായ് ടക്സൺ എസ്‌യുവിയുടേതിന് സമാനമാണ് 2016 ഇലാൻട്രയുടെ ഇന്റീരിയർ.

To Follow DriveSpark On Facebook, Click The Like Button
ഹ്യൂണ്ടായ് ഇലാൻട്ര

സ്പോർടിനെസ്സ് വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് എക്സ്റ്റീരിയറിൽ ഏറെയും നടത്തിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. യുവാക്കളെ ആകർഷിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് ഇന്ത്യയടക്കമുള്ള വിപണികളിൽ ഏറെയും വിറ്റുപോകുന്നത്.

ഹ്യൂണ്ടായ് ഇലാൻട്ര 01

പരമ്പരാഗതമായ കാർ ഡിസൈൻ‌ ശൈലികളിൽ നിന്നുള്ള ഹ്യൂണ്ടായിയുടെ തെറ്റി നടപ്പാണ് പുതിയ ഇലാൻട്രയിലൂടെ വെളിവാകുന്നതെന്ന് കമ്പനിയുടെ ഡിസൈനിങ് തലവൻ പീറ്റർ ഷ്രേയർ പറഞ്ഞു. ഇലാൻട്ര ഉൾപെടുന്ന വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത ശിൽപപരമായ മൗലികതയാണ് തങ്ങൾ നൽകിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നടപ്പുവർഷം അവസാനത്തിൽ പുതിയ ഇലാൻട്ര വിപണിയിലെത്തിയേക്കാം.

English summary
New Hyundai Elantra interior teased.
Story first published: Thursday, August 27, 2015, 14:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark