പുതിയ മിനി കൺട്രിമാൻ ഇന്ത്യയിലെത്തി

Written By:

മിനി കൺട്രിമാൻ മോഡലിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപമിയിലെത്തി. കൂടുതൽ ഇന്റീരിയർ സ്പേസ് നൽകാനും കാഴ്ചയിൽ അഗ്രസീവ്നെസ് വർധിപ്പിക്കാനുമെല്ലാം മിനി നടത്തിയ ശ്രമങ്ങളുടെ ആകെത്തുകയാണിത്.

വാഹനം വിദേശത്താണ് നിർമിക്കുക. ശേഷം ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കും.‌

ഇന്ത്യയിൽ 36,50,000 രൂപയാണ് മിനി കൺട്രിമാന്റെ എക്സ്ഷോറൂം നിരക്ക്. രാജ്യത്തെ എല്ലാ മിനി ഷോറൂമുകളിലും കൺട്രിമാൻ ബുക്ക് ചെയ്യാവുന്നതാണ്.

112 കുതിരശക്തിയും 270 എൻഎം ടോർ‌ക്കും ഉൽപാദിപ്പിക്കുന്ന എൻ‌ജിനാണ് മിനി കൺട്രിമാനിൽ ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ 11.3 സെക്കൻഡ് നേരം മാത്രമേ ഈ വാഹനം എടുക്കൂ. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറിൽ 185 കിലോമീറ്റർ.

സിനൺ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റുകൾ, തുകൽ അപ്ഹോൾസ്റ്ററി തുടങ്ങിയ സംവിധാനങ്ങളോടെയാണ് വാഹനം വിപണി പിടിക്കുന്നത്.

6 എയർബാഗുകളാണ് വാഹനത്തിലുള്ളത്. ഡൈനമിക് സ്റ്റബിലിറ്റി കൺട്രോൾ, ഡൈനമിക് ട്രാക്ഷൻ കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, റൺ ഫ്ലാറ്റ് ഇൻഡിക്കേറ്റർ, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Cars താരതമ്യപ്പെടുത്തൂ

മിനി കണ്‍ട്രിമാന്‍
മിനി കണ്‍ട്രിമാന്‍ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #mini countryman #mini
English summary
New MINI Countryman Launched in India.
Story first published: Thursday, August 6, 2015, 7:16 [IST]
Please Wait while comments are loading...

Latest Photos