പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റ ഫെബ്രുവരി 17ന്

Written By:

ഫോക്‌സ്‌വാഗണ്‍ ജെറ്റ സെഡാന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 17നാണ് പുതിയ ജെറ്റയുടെ വിപണിപ്രവേശം നടക്കുക എന്നാണറിയുന്നത്. ഈ വാഹനം ഇന്ത്യയുടെ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വാഹനത്തിന്റെ അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് പുതിയ ജെറ്റ സെഡാന്‍ വിപണിയിലെത്തുക. അതെസമയം, എന്‍ജിനുകളില്‍ മാറ്റമൊന്നുമുണ്ടാകില്ല.

2015 ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ ഗ്രില്‍ തികച്ചും പുതിയതാണെന്നു കാണാം. പുതുക്കിയ ഹെഡ്‌ലാമ്പുകളാണ് മറ്റൊന്ന്. ബൈ സിനണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു ഇതില്‍. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളാണ് മറ്റൊരു പ്രത്യേകത.

മുന്നിലെയും പിന്നിലെയും ബംപര്‍ ഡിസൈനുകളില്‍ മാറ്റം വന്നിട്ടുണ്ട്. ടെയ്ല്‍ ലൈറ്റ് ഡിസൈനും മാറ്റിയിരിക്കുന്നു.

1390സിസി ശേഷിയുള്ള ഒരു 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജെറ്റയിലുള്ളത്. ഈ എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തിരിക്കുന്നു. 120 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവും പകരുന്നു ജെറ്റയുടെ പെട്രോള്‍ എന്‍ജിന്‍.

1968 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിനോടൊപ്പം മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ചേര്‍ത്തിട്ടുണ്ട്. വാഹനത്തെക്കുറിച്ച് കൂടുതലറിയാന്‍ താഴെയുള്ള ലിങ്കിലൂടെ ഞങ്ങളുടെ ഡാറ്റാബേസിലേക്കു ചെല്ലാം.

Cars താരതമ്യപ്പെടുത്തൂ

ഫോക്സ്‍വാഗണ്‍ ജെറ്റ
ഫോക്സ്‍വാഗണ്‍ ജെറ്റ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
New Volkswagen Jetta To Launch On 17th February, 2015.
Story first published: Monday, February 2, 2015, 10:37 [IST]
Please Wait while comments are loading...

Latest Photos