നിസ്സാന്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

Written By:

ഇന്ത്യയില്‍ നിസ്സാന്‍ വില്‍ക്കുന്ന മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന്‍ എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ചു. ഏതാണ്ട് 12000 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

എന്‍ജിനുമായി ബന്ധപ്പെട്ട തകരാറും എയര്‍ബാഗുമായി ബന്ധപ്പെട്ട തകരാറുമാണ് കാരണമായി റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഇന്ത്യയില്‍ മാത്രമല്ല ഈ പ്രശ്‌നമുള്ളത്.

ഇന്ത്യയില്‍ നിന്നും ഈ വാഹനങ്ങള്‍ നിരവധി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഇതായിരിക്കാം കാരണമെന്നൂഹിക്കപ്പെടുന്നു.

തിരിച്ചുവിളി

2013 ജൂണ്‍ മുതല്‍ 2013 മാര്‍ച്ച് വരെ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാറുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകത്തെമ്പാടുമായി 2,70,000 മൈക്ര, സണ്ണി മോഡലുകള്‍ തിരിച്ചുവിളിക്കേണ്ടതായി വരും കമ്പനിക്ക് എന്നറിയുന്നു.

ഇന്ത്യയിലെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നറിയുന്നു. വാഹന ഉടമകള്‍ക്ക് ഇതില്‍ ചെലവൊന്നും ഉണ്ടാകില്ല.

കൂടുതല്‍... #തിരിച്ചുവിളി
English summary
Nissan India Recall Micra and Sunny For Faulty Engine Switch and Airbags.
Story first published: Tuesday, June 30, 2015, 18:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark