ബങ്കളുരുവിൽ ഓലയുടെ ബസ്സ് ഷട്ടിൽ സർവീസ്

Written By:

ബങ്കളുരുവിലും ഗുഡ്ഗാവിലും ഓലയുടെ ബസ്സ് ഷട്ടിൽ സർവീസ് തുടങ്ങുന്നു. ഓഫീസിലേക്കും മറ്റും സ്ഥിരമായി യാത്ര ചെയ്യുന്നവരെ ലാക്കാക്കിയാണ് ഈ പുതിയ സർവീസ് തുടങ്ങുന്നത്. നൂറോളം റൂട്ടുകളിലായി അഞ്ചൂറ് ഷട്ടിൽ സർവീസാണ് നടത്തുക.

എയർ കണ്ടീഷനിങ്, വൈഫി, മറ്റ് വിനോദോപാധികൾ എന്നിവ ബസ്സുകളിൽ ഏർപെടുത്തും. ഒരു ദിവസത്തെ സർവീസിന് അമ്പത് രൂപയുടെ ചുറ്റുവട്ടത്തായിരിക്കും ചാർജ്.

To Follow DriveSpark On Facebook, Click The Like Button
ഓല ബസ്സ് ഷട്ടിൽ സർവീസ്

ഓല കാബുകൾ പ്രവർത്തിക്കുന്ന അതേ രീതിയിലായിരിക്കും ബസ്സ് ഷട്ടിൽ സർവീസും പ്രവർത്തിക്കുക. ഓലയുടെ ആപ്ലിക്കേഷനിലൂടെ ഓരോ റൂട്ടിലെയും ബസ്സുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.

ഓല ബസ്സുകളുടെ ഉപയോക്താക്കൾക്ക് ഓല മണി വാലറ്റ് വഴിയോ നേരിട്ടോ ചാർജുകൾ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും. 12 മുതൽ 20 സീറ്റുകൾ വരെയാണ് ഓരോ ബസ്സിലുമുണ്ടാവുക.

ഈ ബസ്സുകളെല്ലാം ഓലയുടെ ഉടമസ്ഥതയിലുള്ളവയാണോ എന്നത് വ്യക്തമല്ല. ബങ്കളുരുവിൽ ചെറിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ധാരാളമുണ്ട്. കമ്പനി ഇവയെ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്.

കൂടുതല്‍... #ola #taxi #auto news #ഓല #ടാക്സി
English summary
Ola Bus Shuttle Service to launch in Bangalore.
Story first published: Monday, September 14, 2015, 9:54 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark