ഓല ടാക്സികളിൽ ഇനി പങ്കാളിത്ത യാത്ര

By Santheep

പുതിയ സോഷ്യൽ ഷെയറിങ് ആപ്ലിക്കേഷനുമായി ഓല രംഗത്ത്. ഓല ടാക്സി യാത്രകൾ പങ്കിടാനുള്ള ഓപ്ഷനാണ് ഇതുവഴി ലഭിക്കുക. ഒരേ റൂട്ടിൽ യാത്ര ചെയ്യുന്നയാൾക്ക് കൂടെ രണ്ട് യാത്രക്കാരെക്കൂടി കൂടെ കൂട്ടാനുള്ള അവസരമാണ് ഈ ഷെയറിങ് ആപ്ലിക്കേഷൻ വഴി ലഭിക്കുക.

ബങ്കളുരുവിലും മറ്റ് അഞ്ച് നഗരങ്ങളിലും ഈ പദ്ധതി നടപ്പാക്കുമെന്നാണ് അറിയുന്നത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഇത് നടപ്പാകുമെന്നും അറിയുന്നു.

Ola Launches Social Ride Sharing App

കൂടുതൽ പേർ ടാക്സി സർവീസുകളിലേക്ക് ആകർഷിക്കപ്പെടുമെന്നതാണ് ഈ പുതിയ പദ്ധതിയുടെ ഗുണം. ചെലവ് കുറവായതിനാൽ നിരവധി പേർ ഓല ടാക്സികൾ ഉപയോഗിക്കാനിടയുണ്ട്.

ആപ്ലിക്കേഷനിൽ നിങ്ങളുടെ സർക്കിളിലുള്ള ആളുകളുമായി ടാക്സി ഷെയർ ചെയ്യാനാണ് അനുവദിക്കുക. ഇത്തരം പദ്ധതികൾ വഴി ട്രാഫിക് പ്രശ്നങ്ങൾ വലിയ തോതിൽ കുറ‌ച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഓല പറയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ola
English summary
Ola Launches Social Ride Sharing App.
Story first published: Wednesday, October 14, 2015, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X